തലശ്ശേരിയിയിൽ എൻഡിഎ പിന്തുണ സി.ഒ.ടി. നസീറിന്
കണ്ണൂർ ∙ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയ തലശ്ശേരിയിൽ, സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തു | Kerala Assembly Election | Malayalam News | Manorama Online

കണ്ണൂർ ∙ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയ തലശ്ശേരിയിൽ, സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.
നാമനിർദേശപത്രികയ്ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകിയ ഫോമിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.
നേരത്തേ, സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായിരുന്നു നസീർ. പാർട്ടി അംഗത്വം പുതുക്കാനുള്ള ഫോമിൽ അനുമതിയില്ലാതെ മതം എഴുതിച്ചേർത്തതിൽ പ്രതിഷേധിച്ച് 2017 ൽ സിപിഎം വിട്ടു.
2019 ൽ വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം വരുന്നതിനു ദിവസങ്ങൾക്കു മുൻപു നസീറിനു നേരെ വധശ്രമമുണ്ടായി.
എൽഡിഎഫിനായി എ.എൻ. ഷംസീറും യുഡിഎഫിനായി എം.പി. അരവിന്ദാക്ഷനുമാണു തലശ്ശേരിയിൽ മത്സരിക്കുന്നത്. 2016 ൽ ബിജെപിക്കു ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണിത്.