തിരുവനന്തപുരം∙ സംസ്ഥാനത്തു 2018ൽ ഉണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന തെളിവു പുറത്തുവന്ന സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വിദഗ്ധരുടെ അഭിപ്രായം തേടി തുടർ നടപടി സ്വീകരിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. | Oommen Chandy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു 2018ൽ ഉണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന തെളിവു പുറത്തുവന്ന സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വിദഗ്ധരുടെ അഭിപ്രായം തേടി തുടർ നടപടി സ്വീകരിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

പ്രളയ നിയന്ത്രണ സംവിധാനം ഡാമുകളിൽ ഉണ്ടായിട്ടും പാലിക്കാതിരുന്നതും മുൻകരുതൽ സ്വീകരിക്കാതിരുന്നതുമാണു പ്രശ്നം രൂക്ഷമാക്കിയത് എന്ന ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ പഠന റിപ്പോർട്ടിലെ നിഗമനങ്ങൾ ഗുരുതരമാണ്. 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരിക്കുകയും ചെയ്ത ദുരന്തത്തിന് ഉത്തരം പറയാൻ പിണറായി സർക്കാർ ബാധ്യസ്ഥരാണ്.

ADVERTISEMENT

ഒരു വർഷത്തെ വിവിധ സമയങ്ങളിൽ ഏതളവിൽ ഡാമിൽ ജലം സംഭരിക്കണം എന്നു വ്യക്തമാകുന്നതാണ് റൂൾ കർവ്. ഇതു ഡാം മാനേജ്‌മെന്റിൽ പ്രധാനമാണ്. എന്നാൽ പ്രളയ കാലത്തു റിസർവോയറിന്റെ പ്രവർത്തനത്തിന് ഇത് ഉപയോഗിച്ചില്ല. ഇതു പാലിച്ചിരുന്നുവെങ്കിൽ പ്രളയം രൂക്ഷമായിരുന്ന ഓഗസ്‌റ്റ് 14 മുതൽ 18 വരെ ഇടുക്കി ഡാമിൽ നിന്നു പുറത്തേക്കു വിട്ട വെള്ളത്തിന്റെ അളവു കുറയ്ക്കാൻ കഴിയുമായിരുന്നു. 308.13 മില്യൻ ക്യുബിക് മീറ്റർ വെള്ളത്തിനു പകരം 467.51 എംസിഎം വെള്ളമാണു പുറത്തേക്കു തള്ളിയത്. ഇതാണു പ്രളയത്തിന്റെ പ്രധാന കാരണം. 

ഫുൾ റിസർവോയർ ലെവലിനും മാക്സിമം വാട്ടർ ലെവലിനും ഇടയ്ക്കുള്ള സ്ഥലത്താണു മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്നത്. എന്നാൽ ഇടുക്കിയിലും ഇടമലയാറിലും ഇതു പ്രളയകാലത്ത് ഉപയോഗിച്ചില്ല. പ്രളയം നിയന്ത്രിക്കാൻ ഡാമുകൾക്കു സംവിധാനം ഇല്ലെന്ന പച്ചക്കള്ളമാണു സർക്കാർ ഇതുവരെ ആവർത്തിച്ചു കൊണ്ടിരുന്നത്. സെൻട്രൽ വാട്ടർ ആൻഡ് പവർ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഇടുക്കി ഡാമിനു പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നേരത്തേ മുതലുണ്ട്.

ADVERTISEMENT

ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് പ്രളയക്കെടുതി വർധിപ്പിക്കുന്നതിനു കാരണമായത് എന്നാണു ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. 79 ഡാമുകളിൽ ഒന്നുപോലും, വെള്ളപ്പൊക്ക നിയന്ത്രണത്തിനോ, കുറയ്ക്കുന്നതിനോ പ്രവർത്തിച്ചില്ല. ആനയിറങ്കൽ, തെന്മല ഡാമുകൾ ഒഴികെയുള്ള മറ്റു ഡാമുകളെല്ലാം കവിഞ്ഞൊഴുകിയതു ഭരണപരമായ പിടിപ്പുകേടു മൂലമാണ് എന്നാണു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

English Summary: Oommen Chandy on dam management flaw

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT