സ്വന്തം മണ്ഡലത്തിന്റെ നീളവും വീതിയും ഉയരവും താണ്ടിയായിരുന്നു ഇന്നലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പര്യടനം. വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ആവേശത്തിരയിളക്കി റോഡ് ഷോകളും സമ്മേളനങ്ങളും. | Rahul Gandhi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം മണ്ഡലത്തിന്റെ നീളവും വീതിയും ഉയരവും താണ്ടിയായിരുന്നു ഇന്നലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പര്യടനം. വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ആവേശത്തിരയിളക്കി റോഡ് ഷോകളും സമ്മേളനങ്ങളും. പൊരിവെയിലിനെ കൂസാതെ അണിചേർന്ന ജനാവലി ‘രാഹുൽജി കീ ജയ്’ വിളികൾ കൊണ്ട് അഭിവാദ്യം ചൊരിഞ്ഞു.

മാനന്തവാടിയിലും ബത്തേരിയിലുമായിരുന്നു വയനാട്ടിലെ റോഡ് ഷോ. രണ്ടിടത്തും വാഹനത്തിൽനിന്നുതന്നെ ചെറുപ്രസംഗം. വയനാടിന്റെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനത്തിനു ജനക്കൂട്ടത്തിന്റെ മറുപടി കയ്യടികളായി ഉയർന്നു. സ്ഥാനാർഥികളായ പി.കെ.ജയലക്ഷ്മിയും ഐ.സി.ബാലകൃഷ്ണനും രാഹുലിനൊപ്പമുണ്ടായിരുന്നു.

ADVERTISEMENT

കൽപറ്റയിലെ സ്ഥാനാർഥി ടി.സിദ്ദിഖിന്റെ പ്രചാരണാർഥം പൊതുസമ്മേളനമായിരുന്നു. ബഫർ സോൺ പ്രശ്നം, മെഡിക്കൽ കോളജ് യാഥാർഥ്യമാക്കൽ, വയനാടൻ അരിയുടെ ആഗോള ബ്രാൻഡിങ് തുടങ്ങി മണ്ഡലത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം.

കോഴിക്കോട് ജില്ലയിലുൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദിന് വിജയം അഭ്യർഥിച്ച് കൂടരഞ്ഞിയിൽ നടന്ന റോഡ്ഷോയിലും മണ്ഡലത്തിലെ പ്രശ്നങ്ങൾക്കായിരുന്നു ഊന്നൽ. കൽപറ്റ വരെ കാറിലായിരുന്നു യാത്ര. അവിടെനിന്ന് കൂടരഞ്ഞിയിലേക്കു ഹെലികോപ്റ്ററിൽ. ഒപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അൻവറും.

ADVERTISEMENT

ഏറനാട് മണ്ഡലത്തിലെ അരീക്കോട്ടായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ പരിപാടി. ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കാൻ തെരട്ടമ്മൽ മൈതാനത്തെത്തിയത് ആയിരങ്ങൾ. തുടർന്ന് സ്ഥാനാർഥി പി.കെ.ബഷീറിനൊപ്പം അരീക്കോട് എടവണ്ണപ്പാറ റോഡ് ജംക്‌ഷൻ വരെ റോഡ് ഷോ. പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇവിടെയാണു പ്രഖ്യാപിച്ചത്. തുടർന്ന് വണ്ടൂർ മണ്ഡലത്തിലെ തുവ്വൂരിലേക്ക്. അവിടെ സ്ഥാനാർഥി എ.പി.അനിൽകുമാറിന്റെ പ്രചാരണാർഥം പൊതുസമ്മേളനം.

തുടർന്ന് കാറിൽ നിലമ്പൂരിലെത്തിയ രാഹുൽ സ്ഥാനാർഥി വി.വി.പ്രകാശിനൊപ്പം ചന്തക്കുന്നിൽനിന്ന് നിലമ്പൂർ ടൗണിലേക്കു റോഡ് ഷോ നടത്തി. പരിപാടി അവസാനിക്കുമ്പോൾ രാത്രി ഒൻപതിനോടടുത്തിരുന്നു. രാവിലെ പത്തരയ്ക്ക് മാനന്തവാടിയിൽ തുടക്കമിട്ട ജനസമ്പർക്കത്തിന്റെ ദിനസമാപ്തി. തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്ക്.

ADVERTISEMENT

English Summary: Rahul Gandhi road show