കോഴിക്കോട്∙ ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളും, ഓരോ കസ്റ്റഡി മരണത്തിനു ശേഷവും

കോഴിക്കോട്∙ ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളും, ഓരോ കസ്റ്റഡി മരണത്തിനു ശേഷവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇടതു സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളും, ഓരോ കസ്റ്റഡി മരണത്തിനു ശേഷവും കുടുംബങ്ങൾക്കു നഷ്ടപരിഹാരമായി എത്ര തുക നൽകേണ്ടി വന്നു എന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് അങ്ങനെ ഒരു വിവരം ആഭ്യന്തര വകുപ്പിന്റെ കൈവശമില്ലെന്നാണു മറുപടി.  ഓരോ പൊലീസ് സ്റ്റേഷനിലെയും ഫയൽ പരിശോധിച്ചാൽ മാത്രമേ അറിയൂ എന്നും വിവരം ആവശ്യമെങ്കിൽ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണമെന്നുമായിരുന്നു മറുപടി.

ഈ സർക്കാരിന്റെ കാലത്ത് കസ്റ്റഡി മരണങ്ങൾ ഉണ്ടാകുകയും അതിലെല്ലാം  സംസ്ഥാന സർക്കാർ തന്നെ നേരിട്ടു നടപടികൾ എടുക്കുകയും ചെയ്തിരിക്കെയാണ് അത്തരം വിവരങ്ങളൊന്നും ആഭ്യന്തര വകുപ്പ് ശേഖരിച്ചിട്ടില്ലെന്നു മറുപടി നൽകിയിരിക്കുന്നത്. വർഷങ്ങളായി പൊലീസ് സ്റ്റേഷനുകളിലെ ഫയലുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നതു പ്രയാസമാണെന്നും മറുപടിയിൽ പറയുന്നു.

ADVERTISEMENT

സംസ്ഥാനത്ത് 2011 മുതലുള്ള കസ്റ്റഡി മരണങ്ങളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ 2019 ഒക്ടോബറിൽ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. പൊലീസ്, എക്സൈസ്, വനം വകുപ്പുകളുടെ കസ്റ്റഡിയിൽ സംഭവിച്ച മരണങ്ങളുടെ കണക്കെടുപ്പിനായിരുന്നു നി‍ർദേശം നൽകിയിരുന്നത്.  അത്തരമൊരു കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ വിവരാവകാശ നിയമപ്രകാരം പുറത്തു വിടാൻ ആഭ്യന്തര വകുപ്പിനു ബാധ്യതയുണ്ട്.

English Summary: Informations not available in custodial deaths

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT