തനിക്കെന്തെങ്കിലും ഗുണങ്ങളുണ്ടെങ്കിൽ അത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണെന്നാണു പി. ബാലചന്ദ്രൻ പറഞ്ഞിട്ടുളളത്. അതാണ് തന്നെ നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമ | P balachandran | Malayalam News | Manorama Online

തനിക്കെന്തെങ്കിലും ഗുണങ്ങളുണ്ടെങ്കിൽ അത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണെന്നാണു പി. ബാലചന്ദ്രൻ പറഞ്ഞിട്ടുളളത്. അതാണ് തന്നെ നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമ | P balachandran | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കെന്തെങ്കിലും ഗുണങ്ങളുണ്ടെങ്കിൽ അത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണെന്നാണു പി. ബാലചന്ദ്രൻ പറഞ്ഞിട്ടുളളത്. അതാണ് തന്നെ നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമ | P balachandran | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കെന്തെങ്കിലും ഗുണങ്ങളുണ്ടെങ്കിൽ അത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണെന്നാണു പി. ബാലചന്ദ്രൻ പറഞ്ഞിട്ടുളളത്. അതാണ് തന്നെ നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യം ‘അഭിനയിച്ചത്’ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയിലാണെ‌ന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ രസകരമായ ഒരേടാണ്. തൃശൂരിൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത്, ‘നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ക്യാംപിൽ പങ്കെടുക്കാൻ പോയി. ഹരിയാനയുടെ അതിർത്തിപ്രദേശത്തെവിടെയോ ഹോസ്റ്റലിൽ ആണ് താമസം. അവിടെനിന്നു ദിവസവും രാവിലെ ആർട്ടിസ്‌റ്റുകളെ കൂട്ടത്തോടെ ബസിൽ കയറ്റിക്കൊണ്ടു പോകുന്നതു കണ്ടു. കുറച്ചകലെ നടക്കുന്ന ‘ഗാന്ധി’ സിനിമയുടെ ഷൂട്ടിങ്ങിനാണ് അവർ പോകുന്നതെന്നറിഞ്ഞ ബാലചന്ദ്രനും പിറ്റേന്നു വണ്ടി കയറി. ലൊക്കേഷനിലെത്തിയപ്പോൾ ഞെട്ടി. ഇന്ത്യ-പാക്ക് വിഭജനവും തുടർന്നുള്ള അഭയാർഥി പ്രവാഹവുമാണ് ചിത്രീകരിക്കുന്നത്. ആയിരക്കണക്കിന് അഭയാർഥികളിലൊരാളായാണ് ‘അഭിനയിക്കേണ്ടത്’. വെറുതേ നടന്നാൽ മതി. 75 രൂപയായിരുന്നു കൂലി.

ADVERTISEMENT

മുകളിൽനിന്ന് ഹെലികോപ്‌റ്ററിലായിരുന്നു ചിത്രീകരണം. അതിൽ ആറ്റൻബറോ ഉണ്ടെന്നായിരുന്നു ആദ്യം കരുതിയത്. അദ്ദേഹത്തന്റെ സഹായികളാരോ ആണ് ചിത്രീകരിച്ചതെന്നു പിന്നീടറിഞ്ഞു. നാ‌‌‌ട്ടിൽ സിനിമ തിയറ്ററിൽ വന്നപ്പോൾ ആകാംക്ഷയായി. ആരുമറിയാതെ കാണാൻ പോയി. പലകുറി കണ്ടിട്ടും ഉറുമ്പുകൾ പോലെ നിരങ്ങി നീങ്ങുന്ന അഭയാർഥികൾക്കിടയിൽ ബാലചന്ദ്രന് തന്നെ തിരിച്ചറിയാനേ കഴിഞ്ഞില്ല.

പെൺവേഷം മാറാൻ നാടകരചന

സ്കൂൾ ജീവിതകാലത്ത്, പാടവരമ്പത്തെ തെങ്ങിൽ അച്ഛൻ ഷേവ് ചെയ്യാൻ സ്ഥാപിച്ച കണ്ണാടിക്കു മുന്നിലാണ് ബാലചന്ദ്രന്റെ ഭാവനാലോകം വികസിച്ചത്. അതിന് മുന്നിൽനിന്ന് ലഭിച്ച അഭിനയപരിശീലനം പിന്നീട് സ്കൂളിലെയും കോളജുകളിലെയും നാടകവേദിയിലേക്കു നീണ്ടു.

എന്നാൽ കിട്ടിയതെല്ലാം പെൺവേഷങ്ങൾ ! സ്ഥിരം സ്ത്രീവേഷങ്ങളിൽനിന്നു രക്ഷനേടാൻ ബാലചന്ദ്രൻ കണ്ടെത്തിയ മാർഗമായിരുന്നു നാടകമെഴുത്ത്. നാടകരംഗത്തെ കുലപതി ജി. ശങ്കരപ്പിളളയെ പരിചയപ്പെട്ടതും വഴിത്തിരിവായി. ചില പരീക്ഷണനാടകങ്ങൾ എഴുതി. അവയിൽ പലതും ശ്രദ്ധേയമായതിനെത്തുടർന്നാണു നാടകത്തെ ഗൗരവമായി കണ്ടുതുടങ്ങിയതും നാടകപഠനത്തിലേക്ക് നീങ്ങിയതും.

ADVERTISEMENT

ക്യാംപസിന്റെ ‘ബാലേട്ടൻ’

തിരക്കഥാകൃത്തും സംവിധായകനും നടനുമായി പ്രശസ്‌തനായെങ്കിലും എംജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന് അദ്ദേഹം ‘ബാലേട്ടൻ’ ആയിരുന്നു.

അവിടെ നരേന്ദ്രപ്രസാദിനും ഡി. വിനയചന്ദ്രനുമൊപ്പം അധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ആത്മബന്ധമായിരുന്നു ബാലചന്ദ്രൻ എന്ന അധ്യാപകനോട്. നാടകക്ലാസുകളിൽ ഓരോ ക്ലാസും രംഗാവിഷ്‌കാരമായി കണ്ടായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനരീതി. ക്ലാസ്മുറി അഭിനയപരീക്ഷണവേദിയായി.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഒന്നര വർഷത്തോളം താൽക്കാലിക അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 1989 ലാണ് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ലക്‌ചറർ ഇൻ ഡോക്യുമെന്റേഷൻ തസ്‌തികയിൽ നിയമനം ലഭിക്കുന്നത്. പഠിപ്പിക്കാനാരംഭിച്ച കാലത്ത് തന്നെക്കാൾ പ്രായമുള്ളവർക്കും വിരമിക്കുന്ന കാലഘട്ടത്തിൽ സ്വന്തം മക്കളുടെ പ്രായമുള്ളവർക്കും പാഠം പകർന്നു നൽകാനായെങ്കിലും എല്ലാവർക്കും അദ്ദേഹം ‘ബാലേട്ടൻ’ തന്നെയായിരുന്നു.

ADVERTISEMENT

ഒന്നാം ചിത്രം രണ്ടാം ചിത്രം

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെക്കുറിച്ചായിരുന്നു ആദ്യ ചിത്രമായ ‘ഇവൻ മേഘരൂപൻ’. ഈ ചിത്രം 2012 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുളളതടക്കം 4 സംസ്ഥാന പുരസ്കരങ്ങൾ നേടി. 

രണ്ടാം ചിത്രം സംവിധാനം ചെയ്യാനുളള ഒരുക്കത്തിലായിരുന്നു ബാലചന്ദ്രൻ. ആദ്യചിത്രത്തിന്റെ കുറവുകൾ മനസ്സിലാക്കി, അപാകതകളില്ലാത്ത നല്ലൊരു സിനിമ തിരക്കഥയെഴുതി ഒരുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.