വൈദ്യുതലൈനിനരികെ ഇരുമ്പുതോട്ടി ഉപയോഗം; കഴിഞ്ഞ വർഷം പൊലിഞ്ഞത് 85 ജീവൻ
കൊല്ലം ∙ വൈദ്യുതലൈനിനരികെ ഇരുമ്പുതോട്ടി ഉപയോഗിച്ചു ഫലങ്ങൾ പറിക്കുന്നതിനിടെ സംസ്ഥാനത്തു കഴിഞ്ഞ വർഷം ഷോക്കേറ്റു മരിച്ചത് 85 പേർ. അപകടങ്ങളിലേറെയും സംഭവിച്ചതു ലോക്‌ഡൗൺ കാലത്താണ്. ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതിനെക്കുറിച്ചു

കൊല്ലം ∙ വൈദ്യുതലൈനിനരികെ ഇരുമ്പുതോട്ടി ഉപയോഗിച്ചു ഫലങ്ങൾ പറിക്കുന്നതിനിടെ സംസ്ഥാനത്തു കഴിഞ്ഞ വർഷം ഷോക്കേറ്റു മരിച്ചത് 85 പേർ. അപകടങ്ങളിലേറെയും സംഭവിച്ചതു ലോക്‌ഡൗൺ കാലത്താണ്. ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതിനെക്കുറിച്ചു കെഎസ്ഇബി നിരന്തരം ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും അപകടങ്ങൾക്കു കുറവില്ല. പച്ചക്കമ്പുകൾ തോട്ടിയായി ഉപയോഗിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു.
∙ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചവർ: 85, പരുക്കേറ്റവർ: 82
∙ വൈദ്യുതോപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തു ഷോക്കേറ്റു മരിച്ചവർ: 124, പരുക്കേറ്റവർ: 16
∙ ജോലിക്കിടെ ഷോക്കേറ്റു മരിച്ച കെഎസ്ഇബി ജീവനക്കാർ:12, പരുക്കേറ്റവർ: 78
∙ ജോലിക്കിടെ ഷോക്കേറ്റു മരിച്ച കരാർ തൊഴിലാളികൾ: 11, പരുക്കേറ്റവർ: 84
∙ സ്റ്റേ വയറിലും മറ്റും കെട്ടിയിട്ടതു മൂലം ഷോക്കേറ്റു ചത്ത മൃഗങ്ങൾ: 37
(*അവലംബം: കെഎസ്ഇബി സുരക്ഷാ വിഭാഗം)
മാങ്ങ പറിക്കാൻ ലൈൻ ഓഫാക്കില്ല
വൈദ്യുതലൈനിനു സമീപമുള്ള മാങ്ങ, ചക്ക തുടങ്ങിയവ പറിക്കുന്നതിനു മുൻപായി കെഎസ്ഇബി ഓഫിസിൽ അറിയിച്ചാൽ ലൈൻ ഓഫ് ചെയ്തുതരുമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അതു പ്രായോഗികമല്ലെന്നു കെഎസ്ഇബി അധികൃതർ പറയുന്നു. മരം മുറിക്കുന്നതിനായി ലൈൻ ഓഫ് ചെയ്യാറുണ്ട്. ഇതിനു നിശ്ചിത ഫീസ് അപേക്ഷകൻ അടയ്ക്കണം.
English Summary: 85 people died last year due to electricity shock