മലപ്പുറം ∙ മകനെതിരായ സൈബർ വധഭീഷണിക്ക് വനിതാ ലീഗ് നേതാവ് കൂടിയായ മാതാവിന്റെ മറുപടി. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റുമായ സുഹറ മമ്പാടാണ് മകനും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ നിയാസ് മുഹമ്മദിനെതിരെയുള്ള | Suhara Mambad | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മകനെതിരായ സൈബർ വധഭീഷണിക്ക് വനിതാ ലീഗ് നേതാവ് കൂടിയായ മാതാവിന്റെ മറുപടി. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റുമായ സുഹറ മമ്പാടാണ് മകനും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ നിയാസ് മുഹമ്മദിനെതിരെയുള്ള ഫെയ്സ്ബുക് കമന്റിനോട് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിൽ മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിക്കുന്ന നിയാസിന്റെ ചിത്രം സുഹൃത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കമന്റ് ബോക്സിലാണ് പാർട്ടി ഓഫിസിൽ കല്ലു വീണാൽ സുഹറയുടെ വീട്ടിൽ തങ്ങൾമാർ വന്നു മയ്യിത്ത് നിസ്കാരം നടത്തേണ്ടി വന്നേനെ എന്ന പ്രതികരണം വന്നത്.

ADVERTISEMENT

ഇതിനു മറുപടിയായി ഇട്ട പോസ്റ്റിൽ ‘‘അതിനു മാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ? നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ വല്ലാതെ കുരയ്ക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും’’ എന്ന് സുഹറ മമ്പാട് തിരിച്ചടിച്ചു. ഒട്ടേറെപ്പേരാണ് ഇത് ഷെയർ ചെയ്തത്. 

മോശമായി പലതരം പോസ്റ്റുകളും കമന്റുകളും വന്നിരുന്നെന്നും എന്നാൽ തന്റെ പേര് കൂടി ഉൾപ്പെടുത്തിയ കൊലവിളിയോട് പ്രതികരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും സുഹറ മമ്പാട് പറഞ്ഞു. കമന്റിട്ടത് വ്യാജ അക്കൗണ്ടിൽനിന്നാണോ എന്നു സംശയമുണ്ടെന്ന് നിയാസ് പറഞ്ഞു. പൊന്നാനി ബാറിലെ ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി കൂടിയാണ് നിയാസ്.

ADVERTISEMENT

English Summary: Suhara Mambad's comment goes viral