തിരുവനന്തപുരം / കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരാഴ്ച കഴിയുമ്പോൾ പ്രതിദിന കോവിഡ് കേസുകൾ 10,000 ആകുമെന്ന വിലയിരുത്തലിൽ വാക്സിനേഷൻ വ്യാപകമാക്കാൻ തീരുമാനം.

തിരുവനന്തപുരം / കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരാഴ്ച കഴിയുമ്പോൾ പ്രതിദിന കോവിഡ് കേസുകൾ 10,000 ആകുമെന്ന വിലയിരുത്തലിൽ വാക്സിനേഷൻ വ്യാപകമാക്കാൻ തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഒരു മാസത്തിനകം പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പിനോടു നിർദേശിച്ചതായി ഉന്നതതല യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഈ വിഭാഗത്തിൽ ഒരു കോടി ആളുകളുണ്ടെന്നാണു കണക്ക്. മുൻഗണനാ പട്ടികയിലുള്ള എല്ലാവരും വാക്സീൻ എടുത്തെന്ന് ഉറപ്പുവരുത്താൻ ക്യാംപെയ്ൻ ആരംഭിക്കും. കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. കൂടുതൽ വാക്‌സീൻ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 95 % ആരോഗ്യ പ്രവർത്തകരും വാക്‌സീൻ എടുത്തുകഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ADVERTISEMENT

വീണ്ടും 5000 കടന്ന് കോവിഡ് 

സംസ്ഥാനത്ത് ഇന്നലെ 5063 പേർക്കു കോവിഡ്. 63,240 സാംപിളുകളാണു പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 8.01 %. ഫെബ്രുവരി 13നു ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 5000 കടക്കുന്നത്. 

ADVERTISEMENT

ഇന്നലെ ഉറവിടം കണ്ടെത്താത്ത കേസുകൾ 413; കേരളത്തിനു പുറത്തു നിന്നു വന്നവർ 162; ആരോഗ്യപ്രവർത്തകർ 25. 2475 പേർ കോവിഡ് മുക്തരായി. 36,185 പേരാണു ചികിത്സയിലുള്ളത്. 22 മരണം കൂടി. ആകെ മരണം 4750. 

ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 715, എറണാകുളം 607, കണ്ണൂർ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂർ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസർകോട് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152.

ADVERTISEMENT

പിണറായിയുടെയും ഉമ്മൻ ചാണ്ടിയുടെയും നില തൃപ്തികരം 

കോവിഡ് ബാധിച്ചു ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗവ.മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ന്യുമോണിയ ബാധയില്ല. ഇന്നലെ വിവിധ സ്കാനിങ്ങുകൾ നടത്തി. വകുപ്പു മേധാവികൾ ഉൾപ്പെടുന്ന പത്തംഗ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലാണു ചികിത്സ. ഈ നിലയിൽ മുന്നോട്ടുപോയാൽ 4–5 ദിവസത്തിനകം കോവിഡ് ഭേദമാകുമെന്നു പ്രതീക്ഷിക്കുന്നതായി മെഡിക്കൽ കോളജിലെത്തിയ മന്ത്രി കെ.െക. ശൈലജ പറഞ്ഞു. 

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. 

English Summary: Covid vaccination campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT