കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഹർജികളിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി. 16നു വിധി പറഞ്ഞേക്കും. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഹർജികളിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി. 16നു വിധി പറഞ്ഞേക്കും. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നുള്ള കേസിലും സന്ദീപ് നായരുടെ സമാന ആരോപണത്തെ തുടർന്നുള്ള കേസിലും ഇഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി പാടില്ലെന്ന മുൻ ഉത്തരവുകൾ തുടരുമെന്നു കോടതി വ്യക്തമാക്കി.

ഇഡി ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജികളാണു ജസ്റ്റിസ് വി. ജി. അരുൺ പരിഗണിച്ചത്. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.

ADVERTISEMENT

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയാണോ ശബ്ദരേഖയിൽ പറയുന്ന കാര്യമാണോ ശരിയെന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ഇഡിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ല. ഇഡിയുടെ അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും വാദിച്ചു.

എന്നാൽ ഇഡിയുടെ ഹർജി ക്രൈംബ്രാഞ്ച് അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ ഗൂഢാലോചന പുറത്തു വരുമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി മുൻ അഡീ. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ വാദിച്ചു. 

ADVERTISEMENT

ആക്ഷേപം ഉന്നതരുടെ ഉപദേശത്താൽ: ഇഡി ഡപ്യൂട്ടി ഡയറക്ടർ

സന്ദീപ് നായർ 8 മാസം ജയിലിൽ കിടന്നശേഷം ആക്ഷേപം ഉന്നയിക്കുന്നത് ഉന്നത സ്വാധീനമുള്ളവരുടെ ഉപദേശത്തിലാണെന്നും ക്രൈംബ്രാഞ്ച് സംഘം ഇഡിക്കെതിരെ വ്യാജ തെളിവുണ്ടാക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ ഹൈക്കോടതിയെ അറിയിച്ചു. ഇഡിക്കെതിരെയുള്ള കേസ് നിയമ നടപടികളുടെ ദുരുപയോഗമാണ്. സന്ദീപ് നായർ നൽകിയ പരാതി കീഴ്ക്കോടതിയുടെ പരിഗണനയിലിരിക്കെ കേസെടുത്തതു കോടതിയലക്ഷ്യമാണ്. 

ADVERTISEMENT

സന്ദീപ് നായരെ ജയിലിൽ ചോദ്യം ചെയ്യാനും രഹസ്യമൊഴി രേഖപ്പെടുത്താനും ഇഡി ഉദ്യോഗസ്ഥർ അറിയാതെ അനുമതി വാങ്ങി. ഇഡി കോടതിയിൽ നൽകിയ തെളിവുകൾ ദുർബലപ്പെടുത്താനാണു ക്രൈംബ്രാഞ്ചിന്റെ നീക്കം.– സത്യവാങ്മൂലത്തിൽ ആരോപിച്ചു.

English Summary: Crime branch cases against ED, Verdict on 16

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT