മന്ത്രിയായി തുടരാൻ അർഹതയില്ല: ബന്ധു നിയമനക്കേസിൽ ജലീലിനെതിരെ ലോകായുക്ത
തിരുവനന്തപുരം ∙ ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കെ.ടി. ജലീലിനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ലോകായുക്ത ഉത്തരവ്. മന്ത്രിക്കെതിരെ തുടർനടപടിയെടുക്കണമെന്നു ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിക്കു നിർദേശവും നൽകി. ഒരു മന്ത്രി

തിരുവനന്തപുരം ∙ ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കെ.ടി. ജലീലിനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ലോകായുക്ത ഉത്തരവ്. മന്ത്രിക്കെതിരെ തുടർനടപടിയെടുക്കണമെന്നു ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിക്കു നിർദേശവും നൽകി. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത് ആദ്യമാണ്.
സുപ്രീം കോടതി മുൻ ജഡ്ജി കൂടിയായ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണു സുപ്രധാന വിധി. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതായി ആരോപിച്ചായിരുന്നു ഹർജി. അദീബിന്റെ നിയമനത്തിനായി കോർപറേഷന്റെ നിർദേശമില്ലാതെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തി. മന്ത്രിപദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തു. പക്ഷപാതപരമായി പ്രവർത്തിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇതെല്ലാം മന്ത്രി നേരിട്ടു ചെയ്തതിന്റെ തെളിവു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണമെന്ന് 80 പേജുള്ള ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജരായിരുന്ന അദീബിനെ 2018 ഒക്ടോബർ 8നാണു ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചത്. യോഗ്യതാ വ്യവസ്ഥയിലെ ഇളവിനു പുറമേ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിച്ചതും ചോദ്യം ചെയ്യപ്പെട്ടു. വിവാദത്തെ തുടർന്ന് ആവർഷം നവംബർ 13ന് അദീപ് രാജിവച്ചു. ജലീലിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ. മുഹമ്മദ് ഷാഫിയാണു ലോകായുക്തയെ സമീപിച്ചത്. ലോകായുക്ത ഉത്തരവു സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്ന മന്ത്രി ജലീൽ സ്വന്തം നിലപാടു വിശദീകരിച്ചു പിന്നീട് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ 2018 ഡിസംബർ നാലിനു നിയമസഭയിൽ പറഞ്ഞതിങ്ങനെ:
‘‘ജലീലിന്റെ നടപടിയിൽ ചട്ടവിരുദ്ധമോ ക്രമവിരുദ്ധമോ ആയ ഒന്നുമില്ല. സ്ഥാപനത്തിന്റെ ആവശ്യം കണക്കിലെടുത്തുള്ള തീരുമാനത്തിൽ സത്യപ്രതിജ്ഞാലംഘനമോ നിയമനലംഘനമോ ഇല്ല. യുഡിഎഫ് കാലത്ത് യോഗ്യത മറികടന്ന് ബന്ധുക്കളെയും മറ്റും നിയമിച്ചതിന്റെ ചരിത്രം എണ്ണിയാൽ ഒടുങ്ങില്ല.’’
കെ.എം. മാണിക്കും മഞ്ഞളാംകുഴി അലിക്കുമെതിരെയാണ് മുഖ്യമന്ത്രി അന്ന് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പരാമർശിച്ച നിയമനപട്ടികയിലുള്ളവർ ബന്ധുക്കളല്ലെന്ന് ഇരുവരും മറുപടിയും നൽകി.
മന്ത്രി സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തി. അതിനാൽ മന്ത്രി സ്ഥാനത്തു തുടരാൻ അർഹതയില്ല.-ലോകായുക്ത ഉത്തരവ്
ഹൈക്കോടതിയും കേരള ഗവർണറും മുൻപു തള്ളിയ കേസാണിത്. ലോകായുക്ത ഉത്തരവിന്റെ പകർപ്പു കിട്ടിയശേഷം നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടി സ്വീകരിക്കും.-മന്ത്രി കെ.ടി.ജലീല്‍
English Summary: Lokayukta order against KT Jaleel