തിരുവനന്തപുരം/കൊച്ചി ∙ വെള്ളിയാഴ്ച ചോദ്യം ചെയ്യൽ നേരിടാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് നൽകിയത് വ്യാഴാഴ്ച വൈകിട്ട്. മുൻപു രണ്ടുതവണ നോട്ടിസ് നൽകിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക്, അസുഖം എന്നീ കാരണങ്ങൾ അറിയിച്ചു സ്പീക്കർ ഹാജരായില്ല. | P Sreeramakrishnan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം/കൊച്ചി ∙ വെള്ളിയാഴ്ച ചോദ്യം ചെയ്യൽ നേരിടാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് നൽകിയത് വ്യാഴാഴ്ച വൈകിട്ട്. മുൻപു രണ്ടുതവണ നോട്ടിസ് നൽകിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക്, അസുഖം എന്നീ കാരണങ്ങൾ അറിയിച്ചു സ്പീക്കർ ഹാജരായില്ല. 

ഭരണഘടനാപദവി വഹിക്കുന്നതിനാൽ കസ്റ്റംസിനു ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്തിരുന്ന സ്പീക്കർ, തന്റെ പദവി മാനിക്കുന്ന രീതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഔദ്യോഗിക വസതിയിലാക്കിയത്. അൻപതിൽപരം ചോദ്യങ്ങളാണു കസ്റ്റംസ് ചോദിച്ചത്. പല കാര്യങ്ങളും സമ്മതിച്ച സ്പീക്കർ, ചിലതു നിഷേധിച്ചു. സ്പീക്കർ ഉപയോഗിച്ചിരുന്ന 4 മൊബൈൽ ഫോൺ സിം കാർഡുകളുടെ വിശദാംശവും കസ്റ്റംസ് ശേഖരിച്ചു. അതിലൊന്നു സ്പീക്കറുടെ സുഹൃത്തിന്റെ പേരിലാണ്. അതുപയോഗിച്ചാണു സ്വപ്നയെയും സരിത്തിനെയും സ്ഥിരമായി വിളിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി. 

ADVERTISEMENT

ഇതേസമയം, കസ്റ്റംസ് വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നു സ്പീക്കറുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 19ന് തിരുവനന്തപുരത്തുനിന്നു മസ്കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്നാണു കസ്റ്റംസ് റിപ്പോർട്ട്.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, ഖാലിദ് അലി ഷൗക്രി എന്നിവരടക്കം 6 പ്രതികളാണുള്ളത്. ഈ കേസിൽ പി. ശ്രീരാമകൃഷ്ണന്റെ പേരു പരാമർശിച്ചിട്ടില്ല. 

ADVERTISEMENT

കേസുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണു സ്പീക്കറെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി, സ്പീക്കർ എന്നിവരുടെ പ്രേരണയിൽ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയിട്ടുണ്ടെന്നും 3 മന്ത്രിമാർ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ടു യൂണിടാക് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിൽ നിന്നുള്ള ഒരുഭാഗം ഡോളറാക്കി ഖാലിദ് അലി ഷൗക്രി കടത്തിയെന്നാണു കസ്റ്റംസ് ആരോപണം.

ADVERTISEMENT

ആത്മഹത്യ: പ്രചാരണം നിഷേധിച്ച് സ്പീക്കർ

തിരുവനന്തപുരം ∙ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിഷേധിച്ചു. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും കുടുംബം തകർന്നെന്നു വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക് വിഡിയോയിൽ പറഞ്ഞു. രക്തദാഹികൾ നടത്തുന്ന കുപ്രചാരണങ്ങൾക്കു മുന്നിൽ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Sreeramakrishnan interrogation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT