തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നാൽ വൈകാതെ പാർട്ടിയുടെ സംഘടനാ സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കും. ഇത്തവണ പാർട്ടി കോൺഗ്രസിനു കേരളം ആതിഥ്യമൊരുക്കാനും സാധ്യത തെളിഞ്ഞു. കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെട | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നാൽ വൈകാതെ പാർട്ടിയുടെ സംഘടനാ സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കും. ഇത്തവണ പാർട്ടി കോൺഗ്രസിനു കേരളം ആതിഥ്യമൊരുക്കാനും സാധ്യത തെളിഞ്ഞു.

കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്തു നീട്ടിവച്ച സമ്മേളനങ്ങൾ ജൂലൈയിൽ ആരംഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ ആരംഭിച്ച് ഏപ്രിലിൽ പാർട്ടി കോൺഗ്രസോടെ പൂർത്തീകരിക്കേണ്ട നടപടിക്രമമാണ് ഏതാണ്ട് ഒരു വർഷം നീട്ടിവച്ചത്. ഇതോടെ കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾക്ക് ഒരു വർഷം കൂടി കാലാവധി നീട്ടിക്കിട്ടി. വർഷാവസാനത്തോടെ സംസ്ഥാന സമ്മേളനം നടക്കും.

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു ഫലമായിരിക്കും ഇത്തവണ പാർട്ടി സമ്മേളനങ്ങളുടെ ഗതിയും അജൻഡയും തീരുമാനിക്കുക. തുടർഭരണം ഉണ്ടായാൽ പിരിമുറുക്കം കുറഞ്ഞ വിജയാന്തരീക്ഷത്തിലായിരിക്കും സമ്മേളനങ്ങൾ‍. മറിച്ചായാൽ തോൽവിയുടെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കടക്കേണ്ടിവരും.

സിപിഐയുടെ താഴെത്തട്ടിലെ സമ്മേളനവും വൈകാതെ ആരംഭിക്കും. അവരുടെ പാർട്ടി കോൺഗ്രസും തിരഞ്ഞെടുപ്പു കണക്കിലെടുത്തു നീട്ടിവയ്ക്കുകയായിരുന്നു. സ്വാധീന സംസ്ഥാനം എന്ന നിലയിൽ പാർട്ടി കോൺഗ്രസിനു വേദിയൊരുക്കാനുള്ള സന്നദ്ധത കേരള നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

ഏറ്റവുമൊടുവിൽ 2012 ഏപ്രിലിൽ കോഴിക്കോടാണ് കേരളത്തിൽ സിപിഎമ്മിന്റെ ദേശീയ സമ്മേളനം നടന്നത്. സിപിഐയുടെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് കൊല്ലത്തായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT