തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി 9 മണിക്കകം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതുപരിപാടികൾക്കു പരമാവധി സമയം 2 മണിക്കൂർ. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി 9 മണിക്കകം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതുപരിപാടികൾക്കു പരമാവധി സമയം 2 മണിക്കൂർ. കല്യാണം ഉൾപ്പെടെ ഹാളുകളിലെ പരിപാടിക്ക് 100 പേർക്കു മാത്രം അനുമതി. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടിപിസിആർ പരിശോധനാ റിപ്പോർട്ട് വേണം. 2 ഡോസ് വാക്സീനും എടുത്തവർക്കു പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണമുണ്ടാകില്ല.  

ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം. ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതുപരിപാടികളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. പകരം ഫുഡ് പായ്ക്കറ്റ് നൽകാം. കല്യാണങ്ങൾക്കു നിയന്ത്രണങ്ങളോടെ സദ്യ നടത്താം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവ് ഇന്നിറങ്ങും. 

ADVERTISEMENT

5692 പേർക്ക് കോവിഡ്; പോസിറ്റിവിറ്റി 12.53%

കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 12.53% ആയി ഉയർന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ പരിശോധനകളുടെ എണ്ണം 45,417 ആയി കുറഞ്ഞിട്ടും 5692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4794 ആയി. ഇന്നലെയും ഏറ്റവുമധികം പേർ പോസിറ്റീവായത് കോഴിക്കോട് ജില്ലയിലാണ്– 1010 പേർ. 

ADVERTISEMENT

ഗുരുവായൂരിൽ വിഷുക്കണി ദർശനം നാലമ്പലത്തിന് പുറത്തു നിന്ന്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.30 മുതൽ 3.30 വരെ ചടങ്ങായി നടത്തും. കണി ദർശനത്തിനു ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല. 2.30 മുതൽ 4.30 വരെ വാതിൽ മാടത്തിനു സമീപം നിന്നു ദർശനം നടത്താം. 

ADVERTISEMENT

English Summary: Restrictions tightened due to covid spread