വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധം
തിരുവനന്തപുരം ∙ റജിസ്ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ഇനി ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇന്നലെ മുതൽ കേരളത്തിലും ഇതു നടപ്പായി. വാഹന സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉടമയുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒടിപി മെസേജ് ചെല്ലും.

തിരുവനന്തപുരം ∙ റജിസ്ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ഇനി ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇന്നലെ മുതൽ കേരളത്തിലും ഇതു നടപ്പായി. വാഹന സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉടമയുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒടിപി മെസേജ് ചെല്ലും. ആ നമ്പരുണ്ടെങ്കിൽ മാത്രമേ ഇനി കാര്യങ്ങൾ മുന്നോട്ടുപോകൂ. പുതിയ വാഹന റജിസ്ട്രേഷനും ഇതു നിർബന്ധമാക്കി. ഇതോടെ ഒരാളുടെ പേരിൽ എത്ര വാഹനമുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങളും സർക്കാരിന് ലഭിക്കും. ഇപ്പോൾ വാഹന റജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമായിരുന്നില്ല.
ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്കായിരിക്കും എല്ലാ സന്ദേശങ്ങളുമെത്തുകയെന്നതിനാൽ റജിസ്ട്രേഷനിൽ മറ്റു വ്യാജ ഇടപാടുകൾ നടക്കില്ല. ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ നിലവിൽ ഉപയോഗിക്കുന്നത് എന്നത് പരിശോധിച്ചശേഷം അല്ലെങ്കിൽ ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ മാറ്റം വരുത്തിയശേഷം മാത്രമേ വാഹന റജിസ്ട്രേഷൻ ഉൾപ്പെടെ സാധിക്കുകയുള്ളൂ.
English Summary: Adhaar card for vehicle registration