പാനൂർ മൻസൂർ വധക്കേസ്: അഞ്ചാം പ്രതി കീഴടങ്ങി
പാനൂർ (കണ്ണൂർ)∙ യൂത്ത്‍ലീഗ് പ്രവർത്തകൻ മുക്കിൽപീടികയിൽ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പുല്ലുക്കര കായത്തീന്റെ പറമ്പത്ത് സുഹൈൽ (32) കീഴടങ്ങി. ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ ട്രഷററും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സുഹൈൽ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

പാനൂർ (കണ്ണൂർ)∙ യൂത്ത്‍ലീഗ് പ്രവർത്തകൻ മുക്കിൽപീടികയിൽ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പുല്ലുക്കര കായത്തീന്റെ പറമ്പത്ത് സുഹൈൽ (32) കീഴടങ്ങി. ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ ട്രഷററും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സുഹൈൽ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ട ദിവസം ലീഗ് പ്രവർത്തകർക്കെതിരെ പ്രകോപനപരമായ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതു സുഹൈലായിരുന്നു. ‘മുസ്‌ലിം ലീഗിന്റെ ചെന്നായക്കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. ഇതിനു പിന്നാലെയാണ് മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ച അക്രമമുണ്ടായത്.
നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്നും അവിടെ നിരപരാധിത്വം തെളിയിക്കുമെന്നും ഇന്നലെ അഞ്ചുമണിയോടെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടശേഷമാണു സുഹൈൽ കോടതിയിൽ ഹാജരായത്. മൻസൂറും പിതാവുമായും അടുത്ത ബന്ധമുണ്ടെന്നും മൻസൂർ ആക്രമിക്കപ്പെട്ട സ്ഥലത്തുപോലും താനില്ലായിരുന്നെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.