തിരുവനന്തപുരം ∙ ആട്ടിറച്ചിയെന്നു പറഞ്ഞു മാട്ടിറച്ചി വി‍ൽക്കുന്നവരും വില കുറഞ്ഞ ഇറച്ചി കൂട്ടിക്കലർത്തി വിൽക്കുന്നവരും ഇനി കയ്യോടെ കുടുങ്ങും. ഇറച്ചിയിൽ കൃത്രി‍മത്വം കാട്ടിയെന്നു സംശയം തോന്നിയാൽ സാംപിളുകൾ പരിശോധിച്ച്, ജനിതകഘട‍ന വിശകലനം ചെയ്ത് ഏതു മൃഗ‍ത്തിന്റെ ഇറച്ചിയാണെ‍ന്നു കണ്ടെത്താൻ മൃഗസംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആട്ടിറച്ചിയെന്നു പറഞ്ഞു മാട്ടിറച്ചി വി‍ൽക്കുന്നവരും വില കുറഞ്ഞ ഇറച്ചി കൂട്ടിക്കലർത്തി വിൽക്കുന്നവരും ഇനി കയ്യോടെ കുടുങ്ങും. ഇറച്ചിയിൽ കൃത്രി‍മത്വം കാട്ടിയെന്നു സംശയം തോന്നിയാൽ സാംപിളുകൾ പരിശോധിച്ച്, ജനിതകഘട‍ന വിശകലനം ചെയ്ത് ഏതു മൃഗ‍ത്തിന്റെ ഇറച്ചിയാണെ‍ന്നു കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പ് പുതിയ സംവിധാനം ഏർപ്പെടുത്തി. വന്യ‍ജീവികളുടെ ഇറച്ചിയാണെങ്കിൽ അതും കണ്ടെത്താം. കൃത്രിമം തെളിഞ്ഞാൽ ശിക്ഷ ഉറപ്പ്.

എറണാകുളം മരടിലെ സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്, മറൈൻ ആൻഡ് അഗ്രി പ്രോഡ‍ക്ട്സ് എന്ന സ്ഥാപനത്തിലാണ് ഇറച്ചിയുടെ ഇനം തിരിച്ചറിയാൻ പുതിയ സംവിധാനം. വില കൂടിയ മാംസത്തിൽ വില കുറഞ്ഞ ഇനങ്ങൾ കലർത്തി വിൽക്കു‍ന്നതു സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നു മൃഗസംരക്ഷണ ഡയറക്ടർ ഡോ. കെ.എം.ദിലീപ് പറഞ്ഞു. ജനങ്ങൾക്കും ഇറച്ചി സാംപിളുകൾ പരിശോധനയ്ക്കു നൽകാം. 10,000 രൂപയാണു പരിശോധനാ ഫീസ്. രണ്ടാഴ്ചയ്ക്കകം ഫലം ലഭിക്കും.

ADVERTISEMENT

ഈ സംവിധാനം നിലവിലുള്ള രാജ്യത്തെ രണ്ടാമത്തെ സ്ഥാപനമാണു മരടിലേ‍തെന്നു ലൈവ് സ്റ്റോക് പ്രോഡക്ട്സ് ഇൻസ്പെക്ടിങ് ഓഫിസർ ഡോ. റെജി വർഗീസ് ജോർജ്, ക്വാളിറ്റി മാനേജർ ഡോ. മഞ്ജു സോമൻ എന്നിവർ പറഞ്ഞു. ഹൈദരാബാദിലെ നാഷനൽ റിസർച് സെന്ററിൽ മാത്രമേ നിലവിൽ സൗകര്യമുള്ളൂ. ഇറച്ചിയിൽ കൃത്രി‍മത്വം കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമത്തിലെ 53–ാം വകുപ്പു പ്രകാരം കേസെടുക്കാം. പരമാവധി 5 ലക്ഷം വരെ പിഴ ചുമത്താം.

മാട്ടിറച്ചി ആട്ടിൻ പാലിൽ ‘കുളിപ്പിച്ച് ’

ADVERTISEMENT

കേരളത്തിൽ വിൽക്കുന്ന മാട്ടി‍റച്ചിയിൽ മായം ചേർക്കുന്നതി‍നെക്കുറിച്ചു പരാതികൾ വർധിച്ചതിനെ തുടർന്നാണു മൃഗസംരക്ഷണ വകുപ്പ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ആട്ടിൻ പാലിൽ മാട്ടിറച്ചി മുക്കി വച്ചു വിൽക്കു‍ന്നതും ആട്ടി‍റച്ചിയിൽ മറ്റു വളർത്തുമൃഗങ്ങളുടെ ഇറച്ചി ചേർത്തു വിൽക്കുന്നതും കണ്ടെത്തി. അതേസമയം, കോഴിയിറച്ചിയിൽ വില കുറഞ്ഞ ഇറച്ചി കൂട്ടിക്കലർത്തുന്നുണ്ടെന്ന പരാതിയിൽ പരിശോധന നടത്തിയെങ്കിലും കൃത്രിമം കണ്ടെത്താനായിട്ടില്ല.

English Summary: System to check meat adulteration