ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് പടരുകയാണ്. പല ജില്ലകളിലും ആശുപത്രി വാർഡുകൾ നിറഞ്ഞു. വാക്സീൻ വിതരണ കേന്ദ്രങ്ങളിലും ബഹളം. വിവിധ ജില്ലകളിലെ കോവിഡ് വ്യാപന നിലയും

ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് പടരുകയാണ്. പല ജില്ലകളിലും ആശുപത്രി വാർഡുകൾ നിറഞ്ഞു. വാക്സീൻ വിതരണ കേന്ദ്രങ്ങളിലും ബഹളം. വിവിധ ജില്ലകളിലെ കോവിഡ് വ്യാപന നിലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് പടരുകയാണ്. പല ജില്ലകളിലും ആശുപത്രി വാർഡുകൾ നിറഞ്ഞു. വാക്സീൻ വിതരണ കേന്ദ്രങ്ങളിലും ബഹളം. വിവിധ ജില്ലകളിലെ കോവിഡ് വ്യാപന നിലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് പടരുകയാണ്. പല ജില്ലകളിലും ആശുപത്രി വാർഡുകൾ നിറഞ്ഞു. വാക്സീൻ വിതരണ കേന്ദ്രങ്ങളിലും ബഹളം. വിവിധ ജില്ലകളിലെ കോവിഡ് വ്യാപന നിലയും പ്രതിരോധ നടപടിയും ഇങ്ങനെ:

∙തിരുവനന്തപുരം: 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 981 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

ADVERTISEMENT

∙കൊല്ലം: കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിലേക്ക്. കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം നിറഞ്ഞു. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 1500 കിടക്കകളാണ് ഒരുക്കുന്നത്. ഇന്നലെ ചില വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ തുടർന്നു തർക്കവും ബഹളവുമുണ്ടായി.

∙ആലപ്പുഴ: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ. കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്.

∙പത്തനംതിട്ട: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള (8.21) ജില്ലകളിലൊന്ന്. ആകെയുള്ള 4 മുനിസിപ്പാലിറ്റികളിലും 52 പഞ്ചായത്തുകളിലും 12 ഇടത്താണ് കാര്യമായ പോസിറ്റിവിറ്റി നിരക്കുള്ളത്.

∙ കോട്ടയം: പ്രധാന ആശുപത്രികളിൽ രോഗികൾ നിറഞ്ഞു. കോളജ് ഹോസ്റ്റൽ അടക്കം ഏറ്റെടുത്തു പരിചരണ കേന്ദ്രങ്ങളൊരുക്കുന്നു. വാക്സിനേഷൻ ക്യാംപുകളിലും തിരക്ക്. ഇതേസമയം, കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. മെഡിക്കൽ കോളജിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർക്കു കോവിഡ് ബാധിച്ചതോടെ അടിയന്തിര ശസ്ത്രക്രിയ ഒഴികെയുള്ള ശസ്ത്രക്രിയകൾ മാറ്റി. സന്ദർശകർക്ക് നിയന്ത്രണം.

ADVERTISEMENT

∙ഇടുക്കി: കോവിഡ് കേസുകളിൽ വർധന. പരിശോധനകൾ ഇരട്ടിയാക്കി. തമിഴ്നാട്ടിൽനിന്ന് അതിർത്തി വഴി തോട്ടം തൊഴിലാളികൾ എത്തുന്നതും വ്യാപനം വർധിപ്പിക്കുന്നു.

∙എറണാകുളം: വ്യാപനം തീവ്രം. വ്യാപനം കണ്ടെത്താൻ ഇന്നും നാളെയും കൂടി പ്രത്യേക പരിശോധന ക്യാംപെയ്ൻ നടത്തും. സ്വകാര്യ ആശുപത്രികളിലെ 20% കിടക്കകൾ കോവിഡ് രോഗികൾക്ക്.

∙തൃശൂർ: തിരക്കു കുറയ്ക്കാൻ കോവിഡ് വാക്സിനേഷൻ ദിവസവും 500 പേർക്കായി ചുരുക്കി. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ, രോഗലക്ഷണം ഉള്ളവർ എന്നിവർക്കു പ്രവേശനമില്ല. ജില്ലയിൽ കോവിഡ് വ്യാപനത്തോത് ഉയർന്നുതന്നെ.

∙പാലക്കാട്: വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്ത കോവിഡ് ബാധിതർക്കു താമസസൗകര്യമെ‍ാരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി തുടങ്ങി. അതിർത്തി ചെക്പേ‍ാസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനയും ആരംഭിച്ചു.

ADVERTISEMENT

∙മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. വാക്സീൻ ക്ഷാമവും ജില്ലയിൽ രൂക്ഷം. രോഗികളുടെ വർധന കണക്കിലെടുത്ത് സിഎഫ്എൽടിസികൾ പുനഃസ്ഥാപിച്ചു തുടങ്ങി. ആർടിപിസിആർ പരിശോധനകളുടെ എണ്ണവും കൂട്ടും. റെംഡെസിവർ സ്റ്റോക്കു കുറവ്.

∙കോഴിക്കോട്: ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8% വർധന.നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് കലക്ടറുടെ നിർദേശം. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായ വാർഡുകൾ പൂർണമായും അടച്ചിടും. ഇവിടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളും ആശുപത്രികളും മാത്രമേ പ്രവർത്തിക്കൂ.

∙വയനാട്: കർണാടക-തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി. മുത്തങ്ങ, ബാവലി, കുട്ട ചെക്പോസ്റ്റുകളോടു ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനമായി. ഇവിടെ ആർടിപിസിആർ കിയോസ്കുകളും സ്ഥാപിക്കും.

∙കണ്ണൂർ‌: മൂന്നാം ദിവസവും പോസിറ്റീവ് കേസുകൾ ആയിരം കടന്നു. കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ ജില്ലയിലെ 6 തദ്ദേശസ്ഥാപനങ്ങളിലെ 87 വാർഡുകളിൽ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ.

∙കാസർകോട്:  2 ദിവസത്തിനുള്ളിൽ ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും 25 കിടക്കകളുള്ള സിഎഫ്എൽടിസികൾ തുടങ്ങും. 4 സർക്കാർ ആശുപത്രികളിലായി കോവിഡ് ബാധിതർക്കു വേണ്ടി 376 കിടക്കകളാണുള്ളത്. ഇതിൽ 200 എണ്ണം നിറഞ്ഞു.

English Summary: Worries on covid spread