കൊച്ചി ∙ സനു മോഹൻ കുറ്റം സമ്മതിക്കുമ്പോഴും ചില കാര്യങ്ങളിൽ ദുരൂഹത തുടരുന്നു. കൊലപാതകവും ഒളിയിടങ്ങളിലേക്കുള്ള യാത്രകളും സംബന്ധിച്ച സനുവിന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നതാണു പ്രശ്നം. കേസിലെ ദുരൂഹതകളും അവയ്ക്കു സിറ്റി പൊലീസ് ഇന്നലെ നൽകിയ മറുപടിയും:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? വൈഗയുടെ മരണത്തിന്റെ യഥാർഥ കാരണമെന്ത്.

ADVERTISEMENT

മുങ്ങിമരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചതായും മരിച്ചെന്നു കരുതി, പുഴയിലേക്കെറിഞ്ഞതാണെന്നും സനുവിന്റെ മൊഴിയുണ്ട്. വൈഗയുടെ രക്തത്തിൽ ആൽക്കഹോൾ കലർന്നതായി ആന്തരികാവയവങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വൈഗയ്ക്കു മദ്യം നൽകിയിട്ടില്ലെന്നാണു സനു പറയുന്നത്. പുഴയിലേക്കെറിയപ്പെട്ട ശേഷം ശ്വസിക്കാൻ വൈഗ ശ്രമിച്ചപ്പോൾ വെള്ളം ഉള്ളിൽ കയറിയതാകാം. പക്ഷേ, രാസപരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടും പൂർണമായി ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനാകൂ. കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തത്തിന്റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ല.

? ആത്മഹത്യ ചെയ്യാൻ യഥാർഥത്തിൽ സനു തയാറെടുത്തിരുന്നോ.

മകളെ കൊന്ന ശേഷം, ആത്മഹത്യയ്ക്കു ധൈര്യം വന്നില്ലെന്നാണു പറയുന്നത്.

? ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നതു ശരിയാണോ?

ADVERTISEMENT

അതതു സ്ഥലങ്ങളിൽ നേരിട്ട് അന്വേഷണം നടത്തി സ്ഥിരീകരിക്കേണ്ടതുണ്ട്.

? മുംബൈ പൊലീസ് അല്ലാതെ സ്വകാര്യ പണമിടപാടു സംഘങ്ങളെയോ ക്വട്ടേഷൻ സംഘങ്ങളെയോ സനു ‌ഭയപ്പെട്ടിരുന്നോ.

അങ്ങനെയൊരു ഭീഷണിയുള്ളതായി വിവരമില്ല.

? 21നു കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ ആരെങ്കിലും സനുവിനെ അന്വേഷിച്ചെത്തിയിരുന്നോ?

ADVERTISEMENT

കൃത്യമായ വിവരമില്ല. പണം തിരിച്ചുനൽകാനുള്ള 2 പേരെ മാർച്ച് 22നു കാണാമെന്നു പറഞ്ഞതായി വിവരമുണ്ട്.

? ആത്മഹത്യയ്ക്കു പ്രേരിപ്പിക്കും വിധം വൻ സാമ്പത്തിക ബാധ്യതയുണ്ടോ.

പലരിൽ നിന്നു കടം വാങ്ങിയ വകയിൽ വലിയ സാമ്പത്തികബാധ്യതയുണ്ട്. അതു കണക്കാക്കുന്നതേയുള്ളൂ. ബാങ്ക് ബാലൻസ് ഇല്ല. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാൾക്കെതിരെ 3 കോടി രൂപയുടെ വഞ്ചനക്കേസെടുത്തിട്ടുണ്ട്.

? മകളെ കൊല്ലാൻ പ്രേരിപ്പിച്ചതെന്താണ്.

മകളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഭാര്യയ്ക്കൊപ്പം ഉപേക്ഷിച്ചുപോകാൻ മനസ്സു വന്നില്ലെന്നും സനു പറയുന്നു. ഇതു സത്യമാണോയെന്നു പരിശോധിക്കേണ്ടതുണ്ട്.

? രക്തസാംപിളല്ലാതെ, മറ്റെന്തെങ്കിലും തെളിവുകൾ ഫ്ലാറ്റിൽ നിന്നു ലഭിച്ചിട്ടുണ്ടോ.

ഇല്ല.

? സനു എവിടെയൊക്കെയാണ് ഒളിവിൽ കഴി‍ഞ്ഞത്?

2 സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തുകൂടി പോയതായി സൂചനയുണ്ട്. പോയത് എവിടെയെല്ലാമെന്നും ഏതു ദിവസമെന്നും ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ല.

? കാറിൽനിന്നു തെളിവെന്തെങ്കിലും ലഭിച്ചോ?

ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ പറയാനാകൂ.

English Summary: Mystery behind Sanu Mohan's confession