തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. പൊതു–ചരക്കു ഗതാഗതത്തിനും പത്രം, പാൽ വിതരണം ഉൾപ്പെടെ അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. പൊതു–ചരക്കു ഗതാഗതത്തിനും പത്രം, പാൽ വിതരണം ഉൾപ്പെടെ അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവർ അക്കാര്യം ബോധ്യപ്പെടുത്തണം.

∙ സാധ്യമായ എല്ലാ തൊഴിൽ മേഖലകളിലും വർക് ഫ്രം ഹോം

ADVERTISEMENT

∙ സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കരുത്. ഓൺലൈൻ ക്ലാസ് നടത്താം.

∙ സിനിമ തിയറ്റർ, മാൾ എന്നിവ രാത്രി 7.30 വരെ മാത്രം.

∙ മറ്റു വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിനു മുൻപ് അടയ്ക്കണം.

∙ ടാക്സികൾ ഉൾപ്പെടെ വാഹനങ്ങളിൽ യാത്രക്കാരുടെ നിയന്ത്രണം വീണ്ടും നടപ്പാക്കും.

ADVERTISEMENT

∙ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആഘോഷങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ല.

∙ സർക്കാർ–സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഒത്തുചേരലുകളും ഓൺലൈൻ മാത്രം.

∙ ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ സംവിധാനത്തിലൂടെ കാണാൻ അവസരം ഒരുക്കണം.

∙ കോവിഡ് നിയന്ത്രണം പാലിക്കാത്ത സ്ഥാപനങ്ങൾ അടയ്ക്കാൻ പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും നടപടി സ്വീകരിക്കും.

ADVERTISEMENT

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായി ഒരേസമയം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇന്നലെ 13,644 പേർ കൂടി പോസിറ്റീവായതോടെ നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത് 1,03,004 പേർ. കഴിഞ്ഞ ഒക്ടോബർ 24ന് 97,417 പേർ ചികിത്സയിൽ കഴിഞ്ഞതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്.

പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

പിഎസ്‌സി ഈ മാസം 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റി. ജനുവരിയിലെ വിജ്ഞാപനം അനുസരിച്ചു തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ എല്ലാ അഭിമുഖങ്ങളും പ്രമാണ പരിശോധനയും മാറ്റി. അടുത്ത മാസത്തെ പരീക്ഷകളുടെ കാര്യത്തിൽ 26ന് തീരുമാനമെടുക്കും.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തുടരും

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷക‍ൾ തുടരും. ഹയർസെക്കൻഡറി പരീക്ഷ 26നും എസ്എസ്എൽസി പരീക്ഷ 29നും ആണ് അവസാനിക്കുക. കേരള കാർഷിക സർവകലാശാലയുടെ പരീക്ഷകളെല്ലാം മാറ്റി.

English Summary: Night curfew at Kerala