‘തുണി കൊണ്ടു മുഖത്ത് അമർത്തി, പിന്നീട് കെട്ടിപ്പിടിച്ച് വൈഗയെ ശ്വാസംമുട്ടിച്ച് കൊന്നു’
കൊച്ചി ∙ മകൾ 13 വയസ്സുകാരി വൈഗയെ കൊന്നതു താൻ തന്നെയാണെന്നു പിതാവ് സനു മോഹൻ പൊലീസിനു മൊഴി നൽകി. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു.

കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യയെ ഏൽപിക്കാൻ ധൈര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്. മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചതായി സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.
കർണാടകയിലെ കാർവാറിൽ ഞായർ പുലർച്ചെ 3നു പിടിയിലായ സനു മോഹനെ (40) കൊലപാതകക്കേസിൽ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയിൽ നൽകി. പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ച പലതവണ മാറ്റിവച്ചതാണ്. അതിന്റെ തലേന്നാണ് മകളെ കൊന്ന് ഒളിവിൽ പോയത്.
അജ്ഞാതം 21 ദിവസം
∙ കൊച്ചിയിൽനിന്നു കാറിൽ മാർച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹൻ, കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരിൽ ഏപ്രിൽ 10ന് എത്തി. ഇതിനിടയിൽ എവിടെയെല്ലാം പോയി, എവിടെ താമസിച്ചു, ആരെ കണ്ടു തുടങ്ങിയവ വ്യക്തമല്ല. ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചിട്ടില്ല. ആധാർ കാർഡ് മാത്രമായിരുന്നു കൈവശം. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പൊലീസ് പിടികൂടിയത്.
ശ്വാസം മുട്ടിച്ചു; കെട്ടിപ്പിടിച്ചു
∙ ‘മാർച്ച് 21നു രാത്രിയിൽ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വച്ച്, മരിക്കാൻ പോകുന്ന കാര്യവും അതിന്റെ സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്ത് അമർത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം പോയപ്പോൾ ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കിൽ നിന്നു തറയിൽ വീണ ചോരത്തുള്ളികൾ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറിൽ കിടത്തി. കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിജിനു കീഴിൽ മുട്ടാർ പുഴയിലേക്കു വൈഗയെ തള്ളിയശേഷം കാറോടിച്ചു വാളയാർ വഴി കോയമ്പത്തൂരിലെത്തി’ – സനു മോഹൻ പൊലീസിനു നൽകിയ മൊഴി.
English Summary: Sanumohan confess that he killed daughter