തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രികളിൽ കിടക്കകളുടെ 25% കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കാമെന്നു മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സമ്മതിച്ചു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രികളിൽ കിടക്കകളുടെ 25% കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കാമെന്നു മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സമ്മതിച്ചു.എല്ലാ ആശുപത്രികളും യുദ്ധകാലാടിസ്ഥാനത്തിൽ കിടക്കകൾ വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. 

ദിവസവും സ്ഥിതിവിവരക്കണക്ക് ഡിഎംഒയ്ക്കു കൈമാറണം. കിടക്കകൾ ഉള്ളിടത്തേക്കു രോഗികളെ അയയ്ക്കാൻ ഇതു സഹായകരമാകും. ഐസിയുകളും വെന്റിലേറ്ററുകളും പൂർണതോതിൽ സജ്ജമാക്കണം. സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകരുടെ സേവനം അനിവാര്യ ഘട്ടങ്ങളിൽ ഡിഎംഒ ആവശ്യപ്പെട്ടാൽ ലഭ്യമാക്കണം. 

ADVERTISEMENT

ചില ആശുപത്രികൾ അമിതമായ ചികിത്സാനിരക്ക് ഈടാക്കുന്നുണ്ടെന്നും ഇതു പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്ത് അവർ നിശ്ചയിച്ച പാക്കേജ് അനുസരിച്ചു ചികിത്സ നൽകിയാൽ 15 ദിവസത്തിനകം മുഴുവൻ ചെലവും സർക്കാർ തിരികെ നൽകും. 

ഏജൻസിയിൽ അംഗത്വമുള്ള ആശുപത്രികളുടെ പരാതികൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറിയെയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. കോവിഡ് ഒന്നാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്കായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 60.47 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT