കേരള കോൺഗ്രസ്: പി.ജെ. ജോസഫ് ചെയർമാൻ
തൊടുപുഴ ∙ പി.ജെ. ജോസഫിനെ ചെയർമാനാക്കി കേരള കോൺഗ്രസിന് പുതിയ നേതൃനിര. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ജോസഫ് വിഭാഗം പി.സി. തോമസ് ചെയർമാനായ കേരള കോൺഗ്രസിൽ ലയിച്ചത്. ലയനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ചേർന്ന നേതൃയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടിയുടെ പുതിയ ഭരണഘടനയ്ക്കും യോഗം

തൊടുപുഴ ∙ പി.ജെ. ജോസഫിനെ ചെയർമാനാക്കി കേരള കോൺഗ്രസിന് പുതിയ നേതൃനിര. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ജോസഫ് വിഭാഗം പി.സി. തോമസ് ചെയർമാനായ കേരള കോൺഗ്രസിൽ ലയിച്ചത്. ലയനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ചേർന്ന നേതൃയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടിയുടെ പുതിയ ഭരണഘടനയ്ക്കും യോഗം അംഗീകാരം നൽകി.
പി.സി. തോമസാണ് പാർട്ടി വർക്കിങ് ചെയർമാൻ. മോൻസ് ജോസഫ് എക്‌സിക്യൂട്ടീവ് ചെയർമാൻ. കേരള കോൺഗ്രസിൽ ആദ്യമായാണ് എക്സിക്യൂട്ടീവ് ചെയർമാൻ തസ്തിക. ഇതോടെ മോൻസ് പാർട്ടിയിൽ ജോസഫിനും പി.സി. തോമസിനും ശേഷം മൂന്നാംസ്ഥാനക്കാരനായി.
മറ്റു ഭാരവാഹികൾ
ടി.യു. കുരുവിള ചീഫ് കോ ഓർഡിനേറ്റർ. ജോയ് ഏബ്രഹാം സെക്രട്ടറി ജനറൽ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ ഡപ്യൂട്ടി ചെയർമാൻമാർ.
വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, ഡി.കെ. ജോൺ, ജോസഫ് എം. പുതുശ്ശേരി, ജോൺ കെ. മാത്യു, കെ.എഫ്. വർഗീസ്, സാജൻ ഫ്രാൻസിസ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, കൊട്ടാരക്കര പൊന്നച്ചൻ, വി.സി. ചാണ്ടി, കെ.എ.ഫിലിപ്പ് എന്നിവർ വൈസ് ചെയർമാൻമാർ.
ഇ.ജെ. ആഗസ്തി, വർഗീസ് മാമ്മൻ, സി. മോഹനൻപിള്ള – സ്റ്റേറ്റ് അഡ്വൈസർമാർ. ഏബ്രഹാം കലമണ്ണിൽ– ട്രഷറർ. ഗ്രേസമ്മ മാത്യു– സീനിയർ ജനറൽ സെക്രട്ടറി. മറ്റ് ജനറൽ സെക്രട്ടറിമാരെ ചെയർമാൻ പിന്നീട് നോമിനേറ്റ് ചെയ്യും.
71 അംഗ ഹൈപവർ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.ജെ. ജോസഫ് വിഭാഗത്തിന്റെ കോട്ടയത്തെ ഹെഡ് ഓഫിസാണ് പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. തൊടുപുഴയിലെ പി.ജെ. ജോസഫിന്റെ വസതിയിലും ഓൺലൈനിലുമായി ചേർന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.
യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഡപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്നും പാർട്ടി മര്യാദ പാലിക്കപ്പെടാതെ നടന്ന തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണു വിട്ടുനിന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഫ്രാൻസിസ് ജോർജുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നു പി.ജെ. ജോസഫ് പറഞ്ഞു.
Content Highlights: Kerala Congress; PJ Joseph