ചാലയിൽ വീണ്ടും ടാങ്കർ മറിഞ്ഞ് വാതക ചോർച്ച
ചാല (കണ്ണൂർ)∙ 9 വർഷം മുൻപ് 20 പേരുടെ മരണത്തിനിടയാക്കി പാചക വാതക ടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച ചാല ബൈപാസിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്നലെ വീണ്ടും ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു... Tanker Lorry Kannur Chala Accident, Gas Leak, Malayala Manorama, Manorama Online, Manorama News

ചാല (കണ്ണൂർ)∙ 9 വർഷം മുൻപ് 20 പേരുടെ മരണത്തിനിടയാക്കി പാചക വാതക ടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച ചാല ബൈപാസിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്നലെ വീണ്ടും ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പാചകവാതകവുമായി പോയ ലോറി വളവ് തിരിയുന്നതിനിടെ ബൈപാസ് ജംക്‌ഷനിൽ മറിയുകയായിരുന്നു.
മൂന്നു മണിക്കൂർ നീണ്ട ആശങ്കയ്ക്കു ശേഷം വൈകിട്ട് അഞ്ചോടെ മലപ്പുറം ചേളാരിയിൽ നിന്നെത്തിയ ഐഒസി അധികൃതർ മറ്റൊരു ടാങ്കറിലേക്കു പാചക വാതകം മാറ്റാൻ തുടങ്ങിയതോടെയാണ് അപകട ഭീഷണിയൊഴിഞ്ഞത്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ലോറിയിൽ നിന്നു തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ തമിഴ്നാട് സ്വദേശി വേൽമുരുകനെ (40) ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു ജംക്‌ഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു ഡിവൈഡറിൽ കയറി ലോറി മറിഞ്ഞത്. അപകടം നടന്നയുടൻ ചാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ സ്വയം വീടൊഴിഞ്ഞു. പ്രായമായവരെയും കുട്ടികളെയും നാട്ടുകാർ വാഹനങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാത്രിയോടെ വാതകം മുഴുവൻ മാറ്റിയ ശേഷമാണ് ഇവർ വീടുകളിലേക്കു മടങ്ങിയത്.
English Summary: Tanker lorry accident at Kannur Chala bypass