പാർട്ടി പ്രതിസന്ധി നേരിട്ട കാലത്തു മറ്റു ജില്ലകളിൽ ചുമതലകളിൽ പകരക്കാരനായിരുന്നു എം.വി. ഗോവിന്ദൻ. 10 വർഷം സ്കൂളിൽ കായികാധ്യാപകനായതിന്റെ പേരിലല്ല, 2 തലമുറയിലെ പ്രവർത്തകർക്കു പാർട്ടി വിദ്യാഭ്യാസം പകർന്നതിന്റെ പേരിലാണ് ഗോവിന്ദൻ, ‘ഗോവിന്ദൻ മാഷ്’ ആയത്.... MV Govindan, CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.വി . ഗോവിന്ദൻ (68)‌, തദ്ദേശഭരണം, എക്സൈസ് വകുപ്പു മന്ത്രി

തളിപ്പറമ്പ്

ADVERTISEMENT

പാർട്ടി പ്രതിസന്ധി നേരിട്ട കാലത്തു മറ്റു ജില്ലകളിൽ ചുമതലകളിൽ പകരക്കാരനായിരുന്നു എം.വി. ഗോവിന്ദൻ. 10 വർഷം സ്കൂളിൽ കായികാധ്യാപകനായതിന്റെ പേരിലല്ല, 2 തലമുറയിലെ പ്രവർത്തകർക്കു പാർട്ടി വിദ്യാഭ്യാസം പകർന്നതിന്റെ പേരിലാണ് ഗോവിന്ദൻ, ‘ഗോവിന്ദൻ മാഷ്’ ആയത്. 

ബ്രിട്ടിഷ് ഭരണത്തിനെതിരെ സമരം നടന്ന മോറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റും മർദനവും ജയിൽവാസവും. ദേശീയ തലത്തിൽ ഡിവൈഎഫ്ഐ രൂപീകരിക്കാനുള്ള സമിതിയിലെ അംഗമായിരുന്ന ഗോവിന്ദൻ, തിരഞ്ഞെടുക്കപ്പെട്ട ആദ്യ സംസ്ഥാന പ്രസിഡന്റായി.

എം.വി.ഗോവിന്ദൻ, ഭാര്യ പി.കെ.ശ്യാമള, മക്കളായ രംഗീത്, ശ്യാംജിത്ത്, മരുമകൾ ഷിനി, പേരക്കുട്ടി വിദാർഥ്.
ADVERTISEMENT

നാടിനു പുറത്ത് പാർട്ടിയുടെ ചുമതലയേൽക്കാനുള്ള ആദ്യ നിയോഗം 1982 ൽ കാസർകോട്ടായിരുന്നു. മൊഗ്രാൽ പുത്തൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ സ്ഥാനത്തു തുടരാൻ തയാറാകാതിരുന്ന ഏരിയ സെക്രട്ടറിക്കു പകരം സ്ഥാനമേറ്റു. എറണാകുളം ജില്ലയിൽ വിഭാഗീയത കത്തിനിന്ന കാലത്ത് ആദ്യം ഒത്തുതീർപ്പ് സെക്രട്ടറിയും പിന്നീട് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയുമായി. കണ്ണൂർ ജില്ലയിൽ 6 വർഷം സെക്രട്ടറിയായിരുന്നു. ഇതിനിടെ ദേശാഭിമാനി പത്രാധിപരായി. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്. 1996 ലും 2001 ലും തളിപ്പറമ്പിൽ നിന്ന് എംഎൽഎയായി. 

ഭാര്യ: തളിപ്പറമ്പ്, ആന്തൂർ നഗരസഭകളുടെ മുൻ അധ്യക്ഷ പി.കെ. ശ്യാമള. മക്കൾ: ശ്യാം (സിനിമ സഹസംവിധായകൻ), അഡ്വ. രംഗീത്.

ADVERTISEMENT

English Summary: MV Govindan's Profile