തളരാത്ത സമരമുഖം
തുടർച്ചയായ രണ്ടാം തവണയാണു കെ.രാജൻ ഒല്ലൂരിൽനിന്നു നിയമസഭയിലെത്തുന്നത്. 2019 മുതൽ ഗവ. ചീഫ് വിപ്പാണ്. എഐവൈഎഫ് ദേശീയ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. | K Rajan | CPI | LDF Government | Pinarayi Vijayan | Manorama News

കെ. രാജൻ ( 47)
ഒല്ലൂർ
തുടർച്ചയായ രണ്ടാം തവണയാണു കെ.രാജൻ ഒല്ലൂരിൽനിന്നു നിയമസഭയിലെത്തുന്നത്. 2019 മുതൽ ഗവ. ചീഫ് വിപ്പാണ്. എഐവൈഎഫ് ദേശീയ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായിരുന്നു.
അന്തിക്കാട് ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ എഐഎസ്എഫിൽ ചേർന്നു. തൃശൂർ കേരളവർമ കോളജിൽ ബിരുദ പഠനം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം. തൃശൂർ കോടതിയിൽ അഭിഭാഷകനായെങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായവർധന, അതിരപ്പിള്ളി പരിസ്ഥിതിപ്രശ്‌നം, വൈദ്യുതി നിരക്കു വർധന, സോളർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. പൊലീസ് മർദനത്തിനിരയായ രാജൻ പല തവണ ജയിൽവാസം അനുഭവിച്ചു.
അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ഭാര്യ: എഐഎസ്എഫ് മുൻ നേതാവായ അനുപമ (കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ).
English Summary: Profile of K Rajan, member of Team Pinarayi Cabinet 2.0