മികവിന്റെ തിലകം
സ്കൂൾ കലോത്സവത്തിൽ കലാ തിലകമായിരുന്നു വീണാ ജോർജ്. പഠനമായാലും കലയായാലും പൊതുപ്രവർത്തനമായാലും മാറ്റുരച്ചതിലെല്ലാം മിടുക്കിയെന്ന പേരു നേടി. ദൃശ്യ മാധ്യമ രംഗത്തെ പരിചിത മുഖമായിരുന്നു വീണ..... Veena George, CPM, LDF, Kerala Cabinet, Pinarayi vijayan 2.0

വീണാ ജോർജ് (44)
ആറന്മുള
സ്കൂൾ കലോത്സവത്തിൽ കലാ തിലകമായിരുന്നു വീണാ ജോർജ്. പഠനമായാലും കലയായാലും പൊതുപ്രവർത്തനമായാലും മാറ്റുരച്ചതിലെല്ലാം മിടുക്കിയെന്ന പേരു നേടി. ദൃശ്യ മാധ്യമ രംഗത്തെ പരിചിത മുഖമായിരുന്നു വീണ. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ കേരളത്തിലെ ആദ്യ വനിതാ ജേണലിസ്റ്റ്.
1992 ൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, നാടോടി നൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി പത്തനംതിട്ട ജില്ലയിൽ കലാതിലകമായി. 1992 ൽ കലോത്സവ വേദികളുടെ കണ്ടെത്തൽ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ 2 പേരിൽ ഒരാൾ വീണയും മറ്റേയാൾ മഞ്ജു വാരിയരുമാണ്.
എംഎസ്‌സി ഫിസിക്സ്, ബിഎഡ് എന്നിവ റാങ്കോടെയാണു നേടിയത്. കൈരളി, ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, റിപ്പോർട്ടർ, ടിവി ന്യൂ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2012 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു റിപ്പോർട്ട് ചെയ്തു. 2016 ൽ ആറന്മുളയിൽ മത്സരിക്കാൻ മാധ്യമ പ്രവർത്തനത്തിൽ നിന്നു വിരമിച്ചു.
പരേതനായ അഡ്വ. പി.ഇ. കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭാ മുൻ കൗൺസിലർ റോസമ്മ കുര്യാക്കോസിന്റെയും മൂത്ത മകളായി ജനനം. തിരുവനന്തപുരം വിമൻസ് കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തക. നിയമസഭാ ടിവിയുടെ ആശയ രൂപീകരണ സമിതിയുടെ അധ്യക്ഷ, കേരള സാങ്കേതിക സർവകലാശാല സിൻഡിക്കറ്റംഗം അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവ്: മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ് (വിദ്യാർഥികൾ)
English Sumamry: Veena George Profile