കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിൽ ‘എഡിറ്റ് യുദ്ധം’ തുടരുന്നു
തിരുവനന്തപുരം ∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിൽ ‘എഡിറ്റ് യുദ്ധം’ തുടരുന്നു. കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തിരുത്തിയെന്നായിരുന്നു ആക്ഷേപം. 'ദേവസ്വം' എന്ന വാക്ക് പേജിൽ

തിരുവനന്തപുരം ∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിൽ ‘എഡിറ്റ് യുദ്ധം’ തുടരുന്നു. കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തിരുത്തിയെന്നായിരുന്നു ആക്ഷേപം. 'ദേവസ്വം' എന്ന വാക്ക് പേജിൽ നിന്ന് ഇന്നലെയും പല തവണ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തു. 250ലധികം എഡിറ്റുകളാണ് ബുധനാഴ്ച ഉച്ച മുതൽ രാത്രി 11 വരെ നടന്നത്.
വർഷങ്ങൾക്കു മുൻപു തന്നെ കെ.കെ.ബാലകൃഷ്ണൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുഭാവികൾ രംഗത്തുവന്നിരുന്നു. തർക്കത്തിനൊടുവിൽ ബുധനാഴ്ച രാത്രി 1977ലെ കേരള ഗസറ്റ് അവലംബമായി (സൈറ്റേഷൻ) ഉൾപ്പെടുത്തി. ഗസറ്റിൽ ബാലകൃഷ്ണന്റെ പേരിനൊപ്പം ദേവസ്വം വകുപ്പുണ്ട്. തർക്കത്തിന് താൽക്കാലിക പരിഹാരമായെങ്കിലും ഇന്നലെ വീണ്ടും ഈ വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നു നീക്കം ചെയ്യപ്പെട്ടു. എഡിറ്റ് യുദ്ധം തുടർന്നതിനാൽ, നീക്കം ചെയ്യപ്പെട്ട വിവരങ്ങൾ തിരികെ ചേർത്ത് പേജ് പ്രൊട്ടക്ട് ചെയ്തിരിക്കുകയാണ്.
വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ലോഗിൻ ചെയ്യാതെ പോലും എഡിറ്റ് ചെയ്യാം. എന്നാൽ വിവരം തെറ്റെങ്കിൽ അടുത്ത നിമിഷം തന്നെ അതു തിരുത്തപ്പെടും. തുടർച്ചയായ തിരുത്തലുകളും സംവാദങ്ങളുമാണ് വിക്കിപീഡിയയെ കുറ്റമറ്റതാക്കുന്നത്. ഓരോ പേജിന്റെയും വശത്തുള്ള 'വ്യൂ ഹിസ്റ്ററി' നോക്കിയാൽ ആരൊക്കെ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയാം.
English Summary: Conflict over KK Balakrishnan's wikipedia details