കൊച്ചി ∙ നിലപാടുകളിലെ തലയെടുപ്പിനെ രാഷ്ട്രീയ കേരളം വി.ഡി. സതീശനെന്നു വിളിക്കും. നിയമസഭയിൽ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാർലമെന്റേറിയനെ വിളിക്കുന്നതും വി.ഡി. സതീശനെന്നു തന്നെ. ഗ്രൂപ്പ് പോരിന്റെ പട | VD Satheesan | Kerala Assembly | Malayalam News | Manorama Online

കൊച്ചി ∙ നിലപാടുകളിലെ തലയെടുപ്പിനെ രാഷ്ട്രീയ കേരളം വി.ഡി. സതീശനെന്നു വിളിക്കും. നിയമസഭയിൽ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാർലമെന്റേറിയനെ വിളിക്കുന്നതും വി.ഡി. സതീശനെന്നു തന്നെ. ഗ്രൂപ്പ് പോരിന്റെ പട | VD Satheesan | Kerala Assembly | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിലപാടുകളിലെ തലയെടുപ്പിനെ രാഷ്ട്രീയ കേരളം വി.ഡി. സതീശനെന്നു വിളിക്കും. നിയമസഭയിൽ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാർലമെന്റേറിയനെ വിളിക്കുന്നതും വി.ഡി. സതീശനെന്നു തന്നെ. ഗ്രൂപ്പ് പോരിന്റെ പട | VD Satheesan | Kerala Assembly | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിലപാടുകളിലെ തലയെടുപ്പിനെ രാഷ്ട്രീയ കേരളം വി.ഡി. സതീശനെന്നു വിളിക്കും. നിയമസഭയിൽ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാർലമെന്റേറിയനെ വിളിക്കുന്നതും വി.ഡി. സതീശനെന്നു തന്നെ. ഗ്രൂപ്പ് പോരിന്റെ പട വഴികളിലും സൗഹൃദത്തോടെ എതിരാളികളെ ചേർത്തു പിടിക്കുന്ന നേതാവിനെ കോൺഗ്രസ് പ്രവർത്തകർ സ്നേഹപൂർവം ‘വി.ഡി’ എന്നു വിളിക്കും.

പറയുന്ന കാര്യങ്ങൾ കൃത്യമായിരിക്കും. കൃത്യമായ കാര്യങ്ങളെ പറയൂ. വി.ഡി.സതീശൻ എന്ന ജനപ്രതിനിധിയിൽ കേരള ജനതയുടെ വിശ്വാസമാണത്. ആ വിശ്വാസം തന്നെയാണു യുഡിഎഫും കോൺഗ്രസും നേരിടുന്ന പ്രതിസന്ധിയുടെ വേളയിൽ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കുന്നത്.

ADVERTISEMENT

തീരാത്ത പഠനം

വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ സതീശനു പ്രത്യേക വൈഭവമുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ ലോട്ടറി വിവാദം ഉത്തമ ഉദാഹരണം. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും സതീശനും തമ്മിൽ നടന്ന സംവാദങ്ങളിൽ സതീശന്റെ വാദങ്ങൾക്കു മുൻതൂക്കം ലഭിച്ചിരുന്നു. അറിവും പഠിക്കാനുള്ള മനസ്സും അഭിഭാഷകനായി പ്രാക്ടിസ് ചെയ്ത പരിചയവുമാണു സതീശന്റെ ആത്മവിശ്വാസം. തോമസ് ഐസക്കിനെപ്പോലൊരു സാമ്പത്തിക വിദഗ്ധനെ എതിരിടണമെങ്കിൽ ധനതത്വശാസ്ത്രം പഠിക്കാതെ വഴിയില്ലല്ലോ എന്നു പറയും, സതീശൻ.

മികച്ച എംഎൽഎയ്ക്കുള്ള 2 ഡസനിലേറെ അവാർഡുകളാണ് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്.ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ, സതീശൻ സഭയിൽ അവതരിപ്പിച്ചത് 33 അടിയന്തര പ്രമേയങ്ങൾ. അതു കേരള നിയമസഭാ ചരിത്രത്തിലെ റെക്കോർഡാണ്. കഴിഞ്ഞ 5 വർഷത്തിനിടെ അവതരിപ്പിച്ചത് 25 അടിയന്തര പ്രമേയം. അതാകട്ടെ, കഴിഞ്ഞ സഭയിലെ റെക്കോർഡ്. ഒരു പതിറ്റാണ്ടിനിടെ നിയമസഭ പാസാക്കിയ മിക്കനിയമങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനവും സംഭാവനയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്നു.

മാധ്യമ ചർച്ചകളിലെ മികച്ച പ്രകടനം സതീശനെ രാഷ്ട്രീയമില്ലാത്തവരുടെ കൂടി പ്രിയ താരമാക്കി. രണ്ടാം വിജയത്തോടെ കൂടുതൽ ശക്തമായ പിണറായി സർക്കാരിനെ നേരിടാൻ സതീശനെപ്പോലൊരു നേതാവു വേണമെന്നു കോൺഗ്രസ് നേതാക്കൾക്കും ഹൈക്കമാൻഡിനും തോന്നിയതിൽ അദ്ഭുതമില്ല.

ADVERTISEMENT

വീറുറ്റ പോരാളി

തോറ്റിടത്തു വീണു പോകാതെ പൊരുതി ജയിക്കുകയെന്ന നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യമാണു സതീശൻ. മന്ത്രിപദം ഉൾപ്പെടെ പല സ്ഥാനങ്ങളും പലതവണ വഴുതി മാറിയിട്ടും ശക്തമായി തിരികെയെത്തി. കേരള, എംജി സർവകലാശാലകളിൽ ദീർഘകാലം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. എംജി സർവകലാശാലാ യൂണിയൻ ചെയർമാനുമായിരുന്നു.

സതീശൻ സംഘടനാ നേതൃത്വത്തിൽ നിന്നു മാറുകയാണെന്നു തോന്നിച്ച സമയത്താണ് എൻഎസ്‌യു സെക്രട്ടറിയായി നിയമിതനായത്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റാകുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും അതും വഴുതിപ്പോയി. 

അങ്ങനെയിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയത്. നെട്ടൂർ സ്വദേശിയായ സതീശൻ 1996 ലെ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു പരാജയപ്പെട്ടെങ്കിലും മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. 

ADVERTISEMENT

2001 ൽ രണ്ടാം പോരിൽ സിറ്റിങ് എംഎൽഎ പി.രാജുവിനെ വീഴ്ത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീടു സതീശന്റെ വിജയങ്ങൾ തുടർക്കഥയായി. കെ.എം.ദിനകരൻ, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പികെവിയുടെ മകൾ ശാരദ മോഹൻ, സിപിഐ സംസ്ഥാന സമിതി അംഗം എം.ടി. നിക്സൺ എന്നിവർക്കൊന്നും അതു തടയാനായില്ല.

കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സതീശനുമുണ്ടാകുമെന്നു പ്രതീക്ഷിച്ചവർ ഏറെയെങ്കിലും നടന്നില്ല. പിന്നീട്, കോൺഗ്രസ് പുനഃസംഘടനയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ നിന്നു പുറത്തായെന്നു തോന്നിച്ചപ്പോഴാണു കെപിസിസി വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്. ഇപ്പോൾ, തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിനും യുഡിഎഫിനും പുതുജീവൻ പകരുകയെന്ന നിയോഗം.

പറവൂരിന്റെ സ്വന്തം

2 പതിറ്റാണ്ടായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് എന്നാൽ സതീശനാണ്. ഇടതു തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 21,301 വോട്ടുകളുടെ ഭൂരിപക്ഷം. സംസ്ഥാനത്തു കോൺഗ്രസ് സ്ഥാനാർഥി നേടിയ രണ്ടാമത്തെ മികച്ച ഭൂരിപക്ഷമാണു സതീശന്റേത്.

വികസന, ജനക്ഷേമ പദ്ധതികളും നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവും കോൺഗ്രസിന്റെ സംഘടനാ മികവുമാണു സതീശന്റെ വിജയ രഹസ്യം.