തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസും പിന്നീട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈൻ ക്ലാസുകളും നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ചാനലിലൂടെ മുൻ വർഷം സംപ്രേഷണം ചെയ്ത ക്ലാസ് ഭേദഗതി വരുത്തി ആകർഷകമാക്കും. ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസും പിന്നീട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈൻ ക്ലാസുകളും നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ചാനലിലൂടെ മുൻ വർഷം സംപ്രേഷണം ചെയ്ത ക്ലാസ് ഭേദഗതി വരുത്തി ആകർഷകമാക്കും. ജൂൺ ഒന്നിനു വെർച്വൽ പ്രവേശനോത്സവത്തോടെ ഡിജിറ്റൽ പഠനം ആരംഭിക്കും. ഓൺലൈൻ ക്ലാസ് പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈയിലാണു തുടങ്ങുക.10,12 ക്ലാസുകളിലായിരിക്കും തുടക്കം. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള ക്ലാസുകളും ബ്രിജ് ക്ലാസുമായിരിക്കും ആദ്യ ആഴ്ച.

ADVERTISEMENT

ഓൺലൈൻ ക്ലാസ് ഘട്ടംഘട്ടമായി ക്ലാസ്തലത്തിൽ നടപ്പാക്കും. ഇതിനായി അധ്യാപകർ സ്കൂളിലെത്തുകയും അവിടത്തെ ഐടി സൗകര്യം ഉപയോഗിക്കുകയും ചെയ്യും. 

ജൂൺ ഒന്നിനു രാവിലെ 10നു കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മുതൽ സ്കൂൾതല പ്രവേശനോത്സവ ചടങ്ങുകൾ. നവാഗതരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി കത്തു നൽകും.പ്രവേശനോത്സവത്തെക്കുറിച്ച് തീരുമാനിക്കാൻ നാളേക്കകം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, ക്ലാസ് പിടിഎ യോഗങ്ങൾ ഓൺലൈൻ ആയി ചേരണമെന്ന് നിർദേശിച്ചിട്ടുണ്ട്. 

ADVERTISEMENT

സർക്കാർ സ്കൂളുകളിൽ അധ്യാപക, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ പിഎസ്‌സിയിൽ നിന്നു നിയമന ശുപാർശ ലഭിച്ചവർക്കു നിയമനം നൽകാൻ സാധിക്കാത്ത പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സർക്കാരിനു ബാധ്യത വരുന്ന കാര്യമായതിനാൽ ധനവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നു ശിവൻകുട്ടി പറഞ്ഞു.

ഭക്ഷ്യക്കിറ്റും യൂണിഫോമും നൽകും;മൂല്യനിർണയ ക്യാംപ് 1 മുതൽ 

ADVERTISEMENT

സംസ്ഥാനത്തെ 27 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കു ഭക്ഷ്യക്കിറ്റും 9,39,107 പേർക്കു കൈത്തറി യൂണിഫോമും നൽകുമെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാഠപുസ്തക അച്ചടിയും വിതരണവും പെട്ടെന്നു പൂർത്തിയാക്കും.

യൂണിഫോം നൽകാത്ത കുട്ടികൾക്ക് സ്കൂൾ തുറക്കുമ്പോൾ 600 രൂപ അലവൻസ് നൽകും. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 29ന് മണക്കാട് ഗവ.സ്കൂളിൽ നടക്കും. പാഠപുസ്തകങ്ങളുടെ ആദ്യ ഭാഗത്തിന്റെ 70 ശതമാനത്തോളം സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചു. ജൂൺ ഒന്നിനകം അച്ചടി പൂർത്തിയാക്കും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ മൂല്യനിർണയ ക്യാംപുകൾ ജൂൺ ഒന്നു മുതൽ 19 വരെ നടക്കും. എസ്എസ്എൽസി മൂല്യനിർണയ ക്യാംപുകൾ ജൂൺ 7ന് ആരംഭിച്ച് 25നു പൂർത്തിയാക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെയാണ്.

English Summary: Classes for students via victers channel and online