വാക്സീനു പണം; കടലാക്രമണം തടയാൻ പദ്ധതി
തിരുവനന്തപുരം∙ അടുത്ത മാസം നാലിന് നിയമസഭയിൽ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ വരുമാനവും ചെലവും കൂടും. തുടർഭരണം കാരണം സർക്കാരിന്റെ നയത്തിലോ വികസന കാഴ്ചപ്പാടിലോ മാറ്റമില്ലാത്തതിനാൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ച | Kerala Budget 2021 | Malayalam News | Manorama Online

തിരുവനന്തപുരം∙ നിയമസഭയിൽ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ വരുമാനവും ചെലവും കൂടും. തുടർഭരണം കാരണം സർക്കാരിന്റെ നയത്തിലോ വികസന കാഴ്ചപ്പാടിലോ മാറ്റമില്ലാത്തതിനാൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ച തന്നെയാകും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആദ്യ ബജറ്റും.
എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടിയ ചില പുതിയ പദ്ധതികൾ ബജറ്റിലുണ്ടായേക്കും. കടലാക്രമണം തടയാൻ സമഗ്രമായ പാക്കേജും പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് വാക്സീനായി കഴിഞ്ഞ ബജറ്റിൽ പണം വകയിരുത്തിയിരുന്നില്ല. അതിനായി 2000 കോടിയിലേറെ രൂപ മാറ്റിവയ്ക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വലിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പണം എങ്ങനെ കണ്ടെത്തുമെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ലോക്ഡൗൺ കാരണം നികുതി വരുമാനം ഇപ്പോൾ കുത്തനെ ഇടിയുകയുമാണ്. അതിനാൽ മദ്യത്തിനു മേൽ വീണ്ടും കോവിഡ് സെസ് ഏർപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഐസക്കിന്റെ ബജറ്റിനു ശേഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ പ്രഖ്യാപിച്ച 16,616 കോടിയുടെ ഗ്രാന്റ് പുതിയ ബജറ്റിൽ വരുമാനമായി ഇടം പിടിക്കും. ഇപ്പോൾ തന്നെ താങ്ങാവുന്നതിന്റെ പരമാവധി പദ്ധതികൾ ഏറ്റെടുത്തിട്ടുള്ളതിനാൽ കിഫ്ബിക്കു കീഴിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനിടയില്ല.