വയലാറിന്റെ ഇളയ മകൾ സിന്ധു അന്തരിച്ചു
പാലക്കാട് ∙ കവി അന്തരിച്ച വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും ഇളയ മകൾ സിന്ധു (54) അന്തരിച്ചു. ചാലക്കുടി ലായം മഠത്തിൽ കൃഷ്ണകുമാറിന്റെ (അക്കൗണ്ട്സ് ഓഫിസർ, ജൂൻകുട്‌ലി ടീ ആൻഡ് ഇൻഡസ്ട്രീസ് എസ്റ്റേറ്റ്) ഭാര്യയാണ്. | Vayalar Ramavarma Daughter, Manorama News, Covid Death

പാലക്കാട് ∙ കവി അന്തരിച്ച വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും ഇളയ മകൾ സിന്ധു (54) അന്തരിച്ചു. ചാലക്കുടി ലായം മഠത്തിൽ കൃഷ്ണകുമാറിന്റെ (അക്കൗണ്ട്സ് ഓഫിസർ, ജൂൻകുട്‌ലി ടീ ആൻഡ് ഇൻഡസ്ട്രീസ് എസ്റ്റേറ്റ്) ഭാര്യയാണ്.
അർബുദം ബാധിച്ചു കുറെക്കാലമായി പാലക്കാട്ട് ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപു ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ചാലക്കുടിയിലെ വീട്ടിൽ നിന്നു സഹോദരി ഇന്ദുലേഖയുടെ പാലക്കാട്ടെ വീട്ടിലെത്തുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്നു ശനിയാഴ്ച രാത്രി പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്കാരം പാലക്കാട്ട് നടത്തി. മകൾ: മീനാക്ഷി (കേരള സർവകലാശാല പിഎച്ച്ഡി വിദ്യാർഥി). സഹോദരങ്ങൾ: കവി വയലാർ ശരത്ചന്ദ്ര വർമ, ഇന്ദുലേഖ, യമുന.
English Summary: Vayalar Ramavarma's Daughter Sindhu passes away