കെപിസിസി പ്രസിഡന്റ്: ഇരു ഗ്രൂപ്പുകളും ഇരുട്ടിൽ
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്നത് കേരള നേതാക്കളെ ഹൈക്കമാൻഡ് ഇരുട്ടിൽ നിർത്തുകയാണെന്ന വികാരം. എ–ഐ ഗ്രൂപ്പുകൾ | KPCC | Malayalam News | Manorama Online
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്നത് കേരള നേതാക്കളെ ഹൈക്കമാൻഡ് ഇരുട്ടിൽ നിർത്തുകയാണെന്ന വികാരം. എ–ഐ ഗ്രൂപ്പുകൾ | KPCC | Malayalam News | Manorama Online
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്നത് കേരള നേതാക്കളെ ഹൈക്കമാൻഡ് ഇരുട്ടിൽ നിർത്തുകയാണെന്ന വികാരം. എ–ഐ ഗ്രൂപ്പുകൾ | KPCC | Malayalam News | Manorama Online
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്നത് കേരള നേതാക്കളെ ഹൈക്കമാൻഡ് ഇരുട്ടിൽ നിർത്തുകയാണെന്ന വികാരം. എ–ഐ ഗ്രൂപ്പുകൾ സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അവരോട് ആരും ഒരു നിർദേശവും ഇതുവരെ കേന്ദ്ര നേതൃത്വം ചോദിച്ചിട്ടില്ല.
പരാജയകാരണങ്ങളിൽ ഓൺലൈൻ തെളിവെടുപ്പ് നടത്തിയ അശോക് ചവാൻ സമിതി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ അതിലേക്കു വിളിച്ചുമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നു പരസ്യമായി പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ആ ഉത്തരവാദിത്തത്തിൽ നിന്നു പിന്മാറിക്കഴിഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ യോജിച്ച നീക്കം പരാജയപ്പെട്ടതോടെ ഇരുവരും കേന്ദ്രനേതാക്കളുമായി അങ്ങോട്ടു സമ്പർക്കത്തിനു മുതിരുന്നില്ല. ഇതിനിടയിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരുമെന്നു സജീവ പരിഗണനയിൽ ഉള്ള കെ.സുധാകരൻ പറഞ്ഞത്. ഇതോടെ, ചർച്ച ചെയ്യാതെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന സന്ദേഹം ഗ്രൂപ്പുകളിൽ ശക്തമായി. പേരു ചോദിച്ചാൽ മാത്രം പറയും എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്.
ചോദിച്ചാൽ ഉമ്മൻചാണ്ടി കെ.സുധാകരനെ പിന്തുണയ്ക്കുമോ എന്ന ചോദ്യവും ഇതോടെ കോൺഗ്രസിൽ ഉയർന്നു. സഹപ്രവർത്തകരുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. ‘എ’യിലെ പല പ്രമുഖർക്കും സുധാകരന്റെ ശൈലിയോടു യോജിപ്പില്ല. പകരം കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നെങ്കിലും ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല. അതേസമയം സുധാകരനും കൊടിക്കുന്നിലും ആണ് നിലവിൽ മുൻനിര സ്ഥാനാർഥികൾ എന്ന് ഇരു ഗ്രൂപ്പുകളും സമ്മതിക്കുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനം വന്നശേഷം ഉമ്മൻചാണ്ടിയും സോണിയയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ചെന്നിത്തലയെ പിന്തുണച്ച സാഹചര്യവും പകരം വി.ഡി.സതീശൻ വന്നത് സംബന്ധിച്ച നിരീക്ഷണങ്ങളും അതിൽ ഉണ്ടെന്നാണ് വിവരം. ചെന്നിത്തല സോണിയയ്ക്കു നൽകിയ കത്തിലെ വിവരങ്ങൾ പലതും പുറത്തു വന്നതിൽ എ ഗ്രൂപ്പിന് നീരസമുണ്ട്.
എംപിമാരെയും എംഎൽഎമാരെയും കണ്ട ചവാൻ സമിതി പുതിയ പ്രസിഡന്റിനെ സംബന്ധിച്ച നിർദേശം ആ തെളിവെടുപ്പിൽ ചോദിച്ചിട്ടില്ല. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കെപിസിസി പ്രസിഡന്റ് നിയമനത്തിലേക്ക് കടക്കുന്നതിനു മുൻപായി കേരളത്തിലെ പ്രമുഖരുമായി കേന്ദ്ര നേതൃത്വം ചർച്ച നടത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ നേതാക്കൾക്ക് ഉള്ളത്.
ചോദിച്ചാൽ മാത്രം പറയും : ഉമ്മൻചാണ്ടി
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെ എങ്കിലും പേര് കേന്ദ്ര നേതൃത്വം ചോദിച്ചാൽ മാത്രം പറയുമെന്ന് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. ചോദിച്ചാൽ പറയാതിരിക്കാൻ കഴിയില്ലല്ലോ എന്നും ഉമ്മൻചാണ്ടി പറഞ്ഞു. ചോദിക്കാതെ പ്രസിഡന്റിനെ വച്ചാലും അംഗീകരിക്കും.
ഹൈക്കമാൻഡിന് എന്ത് തീരുമാനവും എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ട്. കെ.സുധാകരന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോൾ ‘ ഏതു പേര് എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ’ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിയാനുള്ള സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ പുതിയ പ്രസിഡന്റിനെ ഏതു രീതിയിൽ നിശ്ചയിക്കണമെന്ന് ഹൈക്കമാൻഡ് ആണ് ആലോചിക്കേണ്ടത്. ഗ്രൂപ്പുകൾക്കെതിരേ മുല്ലപ്പള്ളി പരാതിപ്പെട്ടത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. തന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിനെതിരെ രമേശ് ചെന്നിത്തല കത്ത് അയയ്ക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ചെന്നിത്തലയുടെ കത്ത് ഊഹാപോഹം മാത്രം: കെ.സി.ജോസഫ്
കോട്ടയം ∙ യുഡിഎഫിന്റെ പരാജയത്തിനു പല കാരണങ്ങൾ ഉണ്ടെന്നു കെ.സി.ജോസഫ്. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ കുറഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കത്ത് ഊഹാപോഹം മാത്രമാണ്. ഉമ്മൻ ചാണ്ടി ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് വന്ന പുതുമുഖം അല്ല ഉമ്മൻ ചാണ്ടിയെന്നും കെ.സി.ജോസഫ് പറഞ്ഞു.