തിരുവനന്തപുരം ∙ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലും യെലോ അലർട്ട് നൽകി. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലും യെലോ അലർട്ട് നൽകി. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്.

കാലവർഷം 3നു തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. എന്നാൽ, മൂന്നിനും നാലിനും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകളില്ല.

ADVERTISEMENT

വേനൽമഴ  റെക്കോർഡ്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വേനൽ മഴയാണ് ഇത്തവണ ലഭിച്ചത്. മാർച്ച് 1 മുതൽ മേയ് 31 വരെ 362.5 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 750.9 മി.മീ മഴ ലഭിച്ചു. 108% അധികം. 1933 (915.2 മി.മീ), 1960 (791മി.മീ), 1932 (788മി.മീ), 1918 (767 മി.മീ) വർഷങ്ങളിലാണ് ഇതിനു മുൻപ് ലഭിച്ച ഉയർന്ന മഴ. കഴിഞ്ഞ വർഷം 386 മി.മീ മഴയും പ്രളയമുണ്ടായ 2018ൽ 521.8 മി.മീ മഴയുമാണു ലഭിച്ചത്.

ADVERTISEMENT

പത്തനംതിട്ട ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്–1342.6 മി.മീ. കോട്ടയം (1049 മി.മീ), തിരുവനന്തപുരം (952 മി.മീ) ജില്ലകളാണ് തൊട്ടു പിന്നിൽ. ഏറ്റവും കുറവ് മഴ പാലക്കാട് ജില്ലയിൽ–440.9 മി.മീ.