കൊല്ലം ഒന്നായി, എവിടെ ആ ലാപ്ടോപ് ?
തിരുവനന്തപുരം ∙ കോവിഡിനു ശേഷം രണ്ടാം അധ്യയന വർഷവും ഡിജിറ്റലായിട്ടും സർക്കാരിന്റെ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതിയിൽ അപേക്ഷിച്ച 5% പേർക്കു പോലും ലാപ്ടോപ് ലഭിച്ചില്ല. 2020 ജൂണിൽ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ 64,000 പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്.... Student Laptop

തിരുവനന്തപുരം ∙ കോവിഡിനു ശേഷം രണ്ടാം അധ്യയന വർഷവും ഡിജിറ്റലായിട്ടും സർക്കാരിന്റെ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതിയിൽ അപേക്ഷിച്ച 5% പേർക്കു പോലും ലാപ്ടോപ് ലഭിച്ചില്ല. 2020 ജൂണിൽ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ 64,000 പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്. ഉദ്ഘാടന ദിവസം 200 ലാപ്ടോപ്പുകൾ നൽകിയെങ്കിലും പിന്നീടു കാര്യമായ വിതരണം നടന്നില്ല. നിലവിൽ അയ്യായിരത്തിൽ താഴെ എണ്ണം മാത്രമാണു വിതരണത്തിന് കെഎസ്എഫ്ഇയുടെ പക്കലുള്ളത്.
500 രൂപ മാസ അടവുള്ള 30 തവണത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണു പദ്ധതി. അപേക്ഷിച്ച 64,000 പേരിൽ 54,738 പേരാണ് കുടുംബശ്രീ പോർട്ടലിൽ അക്കൗണ്ട് തുടങ്ങിയത്. 54,450 ലാപ്ടോപ്പുകൾക്ക് പർച്ചേസ് ഓർഡർ നൽകിയെങ്കിലും 5,000 എണ്ണത്തിൽ താഴെ മാത്രമാണു കമ്പനികളിൽ നിന്ന് ലഭിച്ചത്.
ലോക്ഡൗൺ ആയതിനാൽ വിതരണവും തടസ്സപ്പെട്ടു. വീണ്ടും നീളാതിരിക്കാൻ എഗ്രിമെന്റ് ഒപ്പിടാതെ തന്നെ ലാപ്ടോപ് ഉപയോക്താക്കൾക്ക് എത്തിക്കാനാണ് ശ്രമമെന്ന് കെഎസ്എഫ്ഇ അറിയിച്ചു. ടെൻഡർ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനാൽ ചില കമ്പനികൾ ഇനി ഓർഡർ ചെയ്താൽ വില കൂടാനും ഇടയുണ്ട്. ഒന്നുരണ്ടു കമ്പനികൾ മാത്രമാണു കാലാവധി നീട്ടാൻ സന്നദ്ധത അറിയിച്ചത്.
English Summary: What Happened to Kerala's Prestigious Student Laptop Project?