കൊച്ചി∙ രവി പൂജാരി മുഖ്യ പ്രതിയായ കാസർകോട് വെടിവയ്പു കേസിൽ ഉൾപ്പെട്ട ഗുണ്ടാ സംഘങ്ങളിലെ 3 പേർ പിന്നീടു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെളിവുകൾ ശേഖരിച്ചു. 2008നു ശേഷമാണു രവി പൂജാരി കേരളത്തിലെ | Ravi Pujari | Leena Maria Paul | Crime Branch | kochi beauty parlour shooting case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രവി പൂജാരി മുഖ്യ പ്രതിയായ കാസർകോട് വെടിവയ്പു കേസിൽ ഉൾപ്പെട്ട ഗുണ്ടാ സംഘങ്ങളിലെ 3 പേർ പിന്നീടു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെളിവുകൾ ശേഖരിച്ചു. 2008നു ശേഷമാണു രവി പൂജാരി കേരളത്തിലെ ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചു കുറ്റകൃത്യങ്ങളിൽ നേരിട്ട് ഇടപെടാൻ തുടങ്ങിയത്. കുഴൽപ്പണ സംഘങ്ങളുമായി ബന്ധപ്പെട്ടു കാസർകോട്, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളായ മനീഷ് ഷെട്ടി, തസ്‌ലിം, കാലിയ റഫീഖ് എന്നിവരാണു തുടർച്ചയായി കൊല്ലപ്പെട്ടത്.

കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ ബന്ധപ്പെട്ട പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിലെ അംഗമായ ഉണ്ണിക്കുട്ടൻ കൊല്ലപ്പെട്ടിരുന്നെങ്കിലും അതു കടവന്ത്ര വെടിവയ്പിനു 2 മാസം മുൻപാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻധാരണ തെറ്റിക്കുന്ന കൂട്ടാളികളെ ക്വട്ടേഷൻ സംഘങ്ങളെ നിയോഗിച്ചു വകവരുത്തുന്നതു രവി പൂജാരിയുടെ രീതിയാണ്. എന്നാൽ കേരളവുമായി ബന്ധപ്പെട്ടു താൻ നടത്തിയ മുഴുവൻ കുറ്റകൃത്യങ്ങളുടെയും സൂത്രധാരൻ മലയാളിയായ ഒരാളാണെന്നാണു രവി പൂജാരിയുടെ മൊഴി.

ADVERTISEMENT

ഫോണിൽ ഭീഷണിപ്പെടുത്തിയ മുഴുവൻ പേരുടെയും ഫോൺ നമ്പറും വിശദാംശങ്ങളും നൽകിയതും വാർത്താ ചാനലുകളിലേക്കു വിളിക്കാനുള്ള നമ്പറുകൾ സംഘടിപ്പിച്ചതും ഇയാൾ തന്നെയാണെന്നും പൂജാരി മൊഴി നൽകി. വിദേശത്തായിരുന്ന രവി പൂജാരിയെയും ഗുണ്ടാ സംഘങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാസർകോട് സ്വദേശിയുടെ അറസ്റ്റ് ഈ കേസുകളിൽ നിർണായകമാവുകയാണ്. 

English Summary: Anti terrorist sqaud collects more details regarding Ravi Pujari's involvement in Kasargod firing case