സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതിക്ക് 100 കോടി
തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗിച്ച് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി ആവിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. കൃഷി, തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ മേഖലകൾക്കാണ് വായ്പ അനുവദിക്കുക. | Kerala Budget 2.0 | Manorama News

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗിച്ച് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി ആവിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. കൃഷി, തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ മേഖലകൾക്കാണ് വായ്പ അനുവദിക്കുക. പലിശ ഇളവു വഹിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി.
കോ ഓപ്പറേറ്റീവ്സ് ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഇൻ കേരള (സിഎഐകെ): പ്രാദേശിക വിപണികൾ, ഗോഡൗണുകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, പഴവർഗ സംസ്കരണ കേന്ദ്രങ്ങൾ എന്നിവ നിർമിക്കാനുള്ള വായ്പ. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4% പലിശ നിരക്കിൽ നബാർഡിൽ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും. ഈ വർഷം ലക്ഷ്യമിടുന്നത് 2000 കോടിയുടെ വായ്പ.
തൊഴിൽ സംരംഭങ്ങൾക്കുള്ള വായ്പ പദ്ധതി: കൃഷി, വ്യവസായം, സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ പുനരുജ്ജീവിപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. ഈ വർഷം ലക്ഷ്യം 1600 കോടി രൂപയുടെ വായ്പ.
കുടുംബശ്രീ: അയൽക്കൂട്ടങ്ങൾക്ക് ഈ സാമ്പത്തികവർഷം 1000 കോടി വായ്പ. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കു 4% പലിശ.
Content Highlight: Kerala Budget 2.0