തീരസംരക്ഷണത്തിനും തീരദേശവാസികളുടെ സുരക്ഷയ്ക്കും 5300 കോടി
തിരുവനന്തപുരം ∙ ശാസ്ത്രീയ പഠനത്തിന്റെ സഹായത്തോടെ തീരസംരക്ഷണവും തീരദേശവാസികളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള 5300 കോടി രൂപയുടെ പദ്ധതികളാണു ബജറ്റിൽ പ്രഖ്യാപിച്ചത്. 2 പാളികളുള്ള ടെട്രാപോഡുകൾ, ടെട്രാപോട്ടുകളിൽ കണ്ടൽക്കാട്, ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ, ജിയോ കണ്ടെയ്‌നറുകൾ, | Kerala Budget 2.0 | Manorama News

തിരുവനന്തപുരം ∙ ശാസ്ത്രീയ പഠനത്തിന്റെ സഹായത്തോടെ തീരസംരക്ഷണവും തീരദേശവാസികളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള 5300 കോടി രൂപയുടെ പദ്ധതികളാണു ബജറ്റിൽ പ്രഖ്യാപിച്ചത്. 2 പാളികളുള്ള ടെട്രാപോഡുകൾ, ടെട്രാപോട്ടുകളിൽ കണ്ടൽക്കാട്, ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ, ജിയോ കണ്ടെയ്‌നറുകൾ, ജിയോ ട്യൂബുകൾ എന്നിവ ഓരോ തീരപ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ചു സ്ഥാപിക്കും.
തീരദേശ ഹൈവേയിൽ 240 കോടി രൂപയുടെ സൗകര്യങ്ങളൊരുക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്. നിലവിൽ നിർമാണം നടക്കുന്നതും ഇപ്പോൾ പ്രഖ്യാപിച്ചതുമായി 11,000 കോടി രൂപയുടെ വികസന പാക്കേജാണു തീരമേഖലയ്ക്ക്.
ശാസ്ത്രീയ പഠനം
ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച്, ദുർബലമായ കടൽ ഭിത്തികളുടെ സംരക്ഷണമാണ് അടിയന്തരമായി നടപ്പാക്കുക. ഇതിനായി 1500 കോടി രൂപ കിഫ്ബി നൽകും. അടുത്ത മാസം ടെൻഡർ ചെയ്ത് 4 വർഷംകൊണ്ടു പൂർത്തീകരിക്കും. തുടർന്ന് ഓരോ പ്രദേശത്തിന്റെയും ഘടനയ്ക്ക് അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനു ശാസ്ത്രീയ പഠനം നടത്തും.
കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ഐഐടി ചെന്നൈ, ഐഐടി പാലക്കാട്, മറ്റ് എൻജിനീയറിങ് കോളജുകൾ എന്നിവയുടെ വൈദഗ്ധ്യം ഇതിനായി ഉപയോഗിക്കും.
ഹൈവേയിൽ 240 കോടി
നിർമാണം നടന്നുവരുന്ന തീരദേശ ഹൈവേയിൽ 25–40 കിലോമീറ്റർ ദൂരമിട്ട് ബിഒടി അടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ഥലം വാങ്ങുന്നതിനു കിഫ്ബി സഹായം നൽകും. 240 കോടി രൂപയുടെ പദ്ധതിയിലൂടെ 1500 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്നു. തീരദേശ ഹൈവേ പദ്ധതിക്കായി ഇതിനകം 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു.
പുതിയ ഭവനപദ്ധതിയില്ല
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച 2450 കോടി രൂപയുടെ തീരദേശ പുനരധിവാസ പദ്ധതി പ്രകാരം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ പദ്ധതി നിലനിൽക്കുന്നതിനാൽ ബജറ്റിൽ വീട് നിർമാണത്തിനു പുതിയ പദ്ധതിയില്ല.
മത്സ്യസംസ്കരണത്തിന് 5 കോടി
മത്സ്യം ഉപയോഗിച്ചു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനു സൗകര്യങ്ങളൊരുക്കാൻ 5 കോടി രൂപ അനുവദിച്ചു. അലങ്കാര മത്സ്യക്കൃഷി മേഖലയിൽ സമഗ്രമായ പഠനം നടത്തി നിയമം കൊണ്ടുവരും.
പ്രതിപക്ഷത്തിനും അഭിമാനിക്കാം
തീരദേശ സംരക്ഷണത്തിനു വലിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതിൽ പ്രതിപക്ഷത്തിനും അഭിമാനിക്കാം. 15–ാം നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടിസും ആദ്യ ഇറങ്ങിപ്പോക്കും തീര സംരക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു.
English Summary: Budget allocation for costal protection