കുറവിലങ്ങാട് (കോട്ടയം) ∙സൗദി നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വയലാ എടച്ചേരിത്തടത്തിൽ ഷിൻസി ഫിലിപ്പിന്റെയും (28) തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അശ്വതി വിജയന്റെയും (31) മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നജ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയാണ് അപകടം. 2 നഴ്സുമാർ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.

ADVERTISEMENT

മൃതദേഹങ്ങൾ ഞായറാഴ്ച വൈകിട്ട് താർ ആശുപത്രിയിൽ നിന്ന് ഇവർ ജോലി ചെയ്തിരുന്ന നജ്റാൻ കിങ് ആശുപത്രിയിലെത്തിച്ചു. സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചികിത്സയിൽ കഴിയുന്ന മലയാളി ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിക്കും. ഷിൻസിയുടെ ഭർത്താവ് ബിജോ കുര്യൻ നാട്ടിലെത്തി.

പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്. പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തും സുഖംപ്രാപിച്ചുവരുന്നു.

Show comments