മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ മദ്രസ അധ്യാപകർക്കു പൊതുഖജനാവിൽ നിന്നു ശമ്പളം നൽകുന്നില്ലെന്നും അധ്യാപകർ ജോലി ചെയ്യുന്നിടത്തെ അതത് മദ്രസ മാനേജ്മെന്റുകളാണ് ശമ്പളം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ബജറ്റിൽ നിന്നു വലിയൊരു വിഹിതം മദ്രസ അധ്യാപകർക്കു ശമ്പളം നൽകുന്നതിനായി ചെലവഴിക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി തന്നെ യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ശ്രമിച്ചിട്ടുണ്ട്. ഫാക്ട് ചെക് ടീം ഇതുമായി ബന്ധപ്പെട്ട പ്രചാരണം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് എംഎൽഎമാരായ പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.പി.എ.മജീദ് എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
English Summary: CM Pinarayi Vijayan on madrasa teachers salary