ബ്യൂട്ടി പാർലർ കേസ്: സംഘത്തിന് വെങ്ങോല കൊലക്കേസുമായും ബന്ധം
കൊച്ചി∙ നടി ലീന മരിയാ പോളിനോടു 25 കോടി രൂപ ആവശ്യപ്പെട്ട് അവരുടെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ്പു നടത്തിയ സംഘത്തിനു പെരുമ്പാവൂർ വെങ്ങോല ഉണ്ണിക്കുട്ടൻ കൊലക്കേസിലെ പ്രതികളുമായും അടുത്ത ബന്ധം. മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുഴൽപണം കടത്തു റാക്കറ്റാണു പെരുമ്പാവൂരിലെ ക്രിമിനൽ സംഘത്തിലെ

കൊച്ചി∙ നടി ലീന മരിയാ പോളിനോടു 25 കോടി രൂപ ആവശ്യപ്പെട്ട് അവരുടെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ്പു നടത്തിയ സംഘത്തിനു പെരുമ്പാവൂർ വെങ്ങോല ഉണ്ണിക്കുട്ടൻ കൊലക്കേസിലെ പ്രതികളുമായും അടുത്ത ബന്ധം. മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുഴൽപണം കടത്തു റാക്കറ്റാണു പെരുമ്പാവൂരിലെ ക്രിമിനൽ സംഘത്തിലെ അംഗമായിരുന്ന ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയതെന്നാണു നിഗമനം. കടവന്ത്ര വെടിവയ്പ്പിനും 3 മാസം മുൻപായിരുന്നു കൊലപാതകം.
മംഗളൂരുവിൽ നിന്നു 2018 ഓഗസ്റ്റ്– സെപ്റ്റംബർ മാസങ്ങളിൽ കൊച്ചിയിലേക്കു വൻതോതിൽ കള്ളപ്പണം കടത്തിയ വിവരം ചോർന്നു കിട്ടിയ പെരുമ്പാവൂരിലെ ഗുണ്ടാസംഘം ‘കൊടകര’ മോഡലിൽ കള്ളപ്പണം കവർച്ച ചെയ്യാൻ തീരുമാനിച്ചു. രണ്ടു തവണ അതിനായി ശ്രമം നടത്തി. ഉണ്ണിക്കുട്ടൻ അടക്കം പെരുമ്പാവൂർ സംഘത്തിലെ 4 പേരാണു കവർച്ചയിൽ പങ്കെടുത്തത്. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ ഇവരെ മംഗളൂരു സംഘം കെണിയിൽ പെടുത്തി ബലപ്രയോഗത്തിലൂടെ മംഗളൂരുവിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ മോചിപ്പിക്കണമെങ്കിൽ കവർച്ച ചെയ്ത കുഴൽപണം തിരികെ തരണമെന്നു പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറിയിച്ചെങ്കിലും പണം നൽകാൻ വൈകിയപ്പോൾ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തുകയായിരുന്നു.
ഉണ്ണിക്കുട്ടന്റെ കൊലപാതകത്തിനു ശേഷം മംഗളൂരു– പെരുമ്പാവൂർ സംഘങ്ങളെ അനുനയിപ്പിച്ചു പ്രശ്നം പരിഹരിച്ചതു കാസർകോട്ടെ ഗുണ്ടാസംഘമാണ്. . ഉണ്ണിക്കുട്ടനൊപ്പം തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന 3 പേരെ പിന്നീടു വിട്ടയച്ചു.
മംഗളൂരു – പെരുമ്പാവൂർ സംഘങ്ങൾക്കിടയിൽ ഇടനിലക്കാരായി പ്രവർത്തിച്ച കാസർകോട് സംഘമാണു 2018 ഡിസംബറിൽ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെടാൻ അധോലോക കുറ്റവാളി രവിപൂജാരിക്കു ക്വട്ടേഷൻ കൊടുത്തത്.
ഇതേ കാസർകോട് സംഘത്തിന്റെ അടുപ്പക്കാരനാണു കേസിലെ പിടികിട്ടാപ്പുള്ളിയായ നിസാം സലീം. നടി ലീന മരിയ പോളിന്റെ പണമല്ല അവർ തിരികെ നൽകാനുള്ള 25 കോടി രൂപ ചോദിക്കാനാണു രവി പൂജാരി ഫോണിൽ വിളിച്ചതെന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് അയച്ചതും ഇതേ നിസാം സലീമിന്റെ പേരിലാണ്.
Content Highlight: Beauty Parlour Shooting case