കൊച്ചി ഫ്ലാറ്റ് പീഡനം: മാർട്ടിൻ ജോസഫിനെ തൃശൂരിലെത്തിച്ച് തെളിവെടുത്തു

തൃശൂർ ∙ കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു. മുളങ്കുന്നത്തുകാവ്, എളവള്ളി മേഖലകളിലായിരുന്നു തെളിവെടുപ്പ്. മാർട്ടിന്റെ ആഡംബര കാർ പാവറട്ടിയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മാർട്ടിനെ കൊണ്ടുപോയ പൊലീസ് ജീപ്പും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ | Kochi Marine Drive Flat Rape | Manorama News

തൃശൂർ ∙ കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു. മുളങ്കുന്നത്തുകാവ്, എളവള്ളി മേഖലകളിലായിരുന്നു തെളിവെടുപ്പ്. മാർട്ടിന്റെ ആഡംബര കാർ പാവറട്ടിയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മാർട്ടിനെ കൊണ്ടുപോയ പൊലീസ് ജീപ്പും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ മാർട്ടിന്റെ ആഡംബരക്കാറും കേടായതു പൊലീസിനു പൊല്ലാപ്പായി.
കൊച്ചി സെൻട്രൽ സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് സംഘം മാർട്ടിനുമായി തെളിവെടുപ്പിനു മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയതു രാവിലെ 10 മണിയോടെയാണ്. ഒരു മണിക്കൂറോളം പ്രതിയുമായി ഇവിടെ ചെലവഴിച്ച ശേഷം മാർട്ടിന്റെ കാർ കസ്റ്റഡിയിലെടുക്കാൻ പുറപ്പെട്ടു. പാവറട്ടി വെണ്മേനാട് കൈതമുക്ക് പറക്കാട്ടിൽ ധനേഷിന്റെ വീട്ടിലായിരുന്നു കാർ ഒളിപ്പിച്ചിരുന്നത്. കാർ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ബാറ്ററി കേടാണെന്നു തിരിച്ചറിഞ്ഞത്.
ഒടുവിൽ മെക്കാനിക്കിനെ എത്തിച്ചു കാർ സ്റ്റാർട്ടാക്കി. കാർ കസ്റ്റഡിയിലെടുത്ത് എളവള്ളിയിൽ നിന്നു മുണ്ടൂരിലേക്കു തെളിവെടുപ്പു യാത്ര. അതിനിടെ പൊലീസ് ജീപ്പും കേടായി. തകരാർ ശരിയാക്കിയ ശേഷമായിരുന്നു ബാക്കി തെളിവെടുപ്പ്.
Content Highlight: Kochi Marine Drive Flat Rape