സുവർണലിപികളിൽ മുത്തൂറ്റ് ഫിനാൻസ്
കൊച്ചി∙ സാരഥികൾ മാറി വരും, പക്ഷേ തലമുറകളായി തുടരുന്ന ജനവിശ്വാസത്തിനും ബിസിനസ് അച്ചടക്കത്തിനും മാറ്റമൊന്നുമില്ല. പുഴുക്കുത്ത് ഏൽക്കാത്ത പാരമ്പര്യം തുടരും.– പറയുന്നത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്... Muthoot, Kerala, Manorama News

കൊച്ചി∙ സാരഥികൾ മാറി വരും, പക്ഷേ തലമുറകളായി തുടരുന്ന ജനവിശ്വാസത്തിനും ബിസിനസ് അച്ചടക്കത്തിനും മാറ്റമൊന്നുമില്ല. പുഴുക്കുത്ത് ഏൽക്കാത്ത പാരമ്പര്യം തുടരും.– പറയുന്നത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്.
സ്വർണപ്പണയ വായ്പ എന്ന സുരക്ഷിതമായ ധനസ്വരൂപണമാർഗം ഇന്ത്യയ്ക്കാകെ കാണിച്ചുകൊടുത്തത് മുത്തൂറ്റ് ഫിനാൻസാണ്. ഉത്തരേന്ത്യയിൽ 1800 ബ്രാഞ്ചുകളുണ്ട്. തിരുവനന്തപുരത്ത് വഴുതക്കാട്ടെ കെട്ടിടത്തിൽ ആർഭാടങ്ങളില്ലാതെ ലളിതമായി അലങ്കരിച്ച മുറിയാണ് ഇന്ന് മുത്തൂറ്റ് ചെയർമാന്റെ ആസ്ഥാനം. ധനകാര്യ സ്ഥാപനം നടത്തുന്നവർ അമിത ആർഭാടവും ധൂർത്തും ഒഴിവാക്കണം എന്ന കുടുംബ നിയമം അക്ഷരം പ്രതി പിന്തുടരുന്നു.
ജോർജ് ജേക്കബ് മുത്തൂറ്റുമായുള്ള അഭിമുഖത്തിൽ നിന്ന്
∙മുത്തൂറ്റ് ഫിനാൻസിന്റെ ഇനിയുള്ള യാത്ര ഏതു ദിശയിൽ?
മുൻ ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന്റെ വീക്ഷണം അനുസരിച്ചു തന്നെയായിരിക്കും മുന്നോട്ടുള്ള പ്രയാണം. അധസ്ഥിത വിഭാഗങ്ങൾക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടരും. എം.ജി.ജോർജ് മുത്തൂറ്റ് കാൻസർ സെന്ററിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സയുണ്ട്. കൂടുതൽ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങും.
∙മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ മുത്തൂറ്റിന്റെ സ്ഥാനം?
ഏറെ ഉയരെ ഒന്നാം സ്ഥാനത്താണ്. നിക്ഷേപവും വായ്പകളും ചേർത്ത് ആകെ ബിസിനസ് ഒരു ലക്ഷം കോടിയിലേറെ. വിപണി മൂല്യം 48000 കോടി. ഇന്ത്യയാകെ 4200 ബ്രാഞ്ചുകളിലായി 52000 കോടിയാണ് സ്വർണവായ്പ നൽകിയിരിക്കുന്നത്.
∙റീട്ടെയിൽ വായ്പാ രംഗത്തെ സ്ഥാനം
മുത്തൂറ്റ് ഫിനാൻസ് ഒരു ധനകാര്യ സൂപ്പർമാർക്കറ്റാണ്. സ്വർണ വായ്പ മാത്രമല്ല ഭവന, വാഹന, വ്യക്തിഗത, ഉപഭോക്തൃ വായ്പകളും മൈക്രോ ഫിനാൻസ് വായ്പകളുമുണ്ട്.
∙കോവിഡ് കാലത്ത് ബിസിനസിൽ തളർച്ച നേരിട്ടോ?
കോവിഡിനു മുൻപ് 40000 കോടിയായിരുന്ന സ്വർണപ്പണയ വായ്പകൾ 12000 കോടി വർധിച്ച് 52000 കോടിയിലെത്തി. 30% വളർച്ച. 40% വളർച്ച പ്രതീക്ഷിച്ചതാണ്.
English Summary: Interview with George Jacob Muthoot