പള്ളിവാസൽ (ഇടുക്കി) ∙ പള്ളിവാസൽ വൈദ്യുതി നിലയത്തിന്റെ വിപുലീകരണ പദ്ധതിക്കായി വാങ്ങിയ 100 കോടിയുടെ യന്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയതു വാങ്ങാൻ നീക്കം. ഇടനിലക്കാരുടെ സഹായത്തോടെ കോടികൾ കമ്മിഷൻ തട്ടാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമമമാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.പദ്ധതിക്കായി 2010ലാണ് ചൈനീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിവാസൽ (ഇടുക്കി) ∙ പള്ളിവാസൽ വൈദ്യുതി നിലയത്തിന്റെ വിപുലീകരണ പദ്ധതിക്കായി വാങ്ങിയ 100 കോടിയുടെ യന്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയതു വാങ്ങാൻ നീക്കം. ഇടനിലക്കാരുടെ സഹായത്തോടെ കോടികൾ കമ്മിഷൻ തട്ടാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമമമാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. 

 പദ്ധതിക്കായി 2010ലാണ് ചൈനീസ് കമ്പനിയായ ഡിഇസിയിൽ നിന്നാണ് 100 കോടി രൂപ മുടക്കി ജനറേറ്ററും ടർബൈനും അടങ്ങിയ 2 യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത്. 3 വർഷമായിരുന്നു ഇവയുടെ ഗാരന്റി കാലാവധി. അന്ന് ചൈനീസ് സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഇതിൽ ഒരു യന്ത്രം പൂർണമായും രണ്ടാമത്തേത് ഭാഗികമായും സ്ഥാപിച്ചു. നിലവിൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ബാക്കി ജോലികൾക്ക് ചൈനീസ് കമ്പനിയുടെ തന്നെ സാങ്കേതിക വിദഗ്ധർ വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഗാരന്റി കാലാവധി  കഴിഞ്ഞതിനാൽ അവർക്കിനി ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് 10 വർഷം മുൻപ് വാങ്ങിയ യന്ത്രങ്ങൾക്കു പകരം പുതിയവ വാങ്ങാൻ നീക്കം നടക്കുന്നത്. അന്ന് 100 കോടി രൂപ മുടക്കിയ യന്ത്രങ്ങൾക്ക് ഇന്ന് അതിന്റെ നാലിരട്ടിയെങ്കിലും വില വരും.

ADVERTISEMENT

2007ൽ നിർമാണം ആരംഭിച്ച പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതി 2011 മാർച്ചിൽ കമ്മിഷൻ ചെയ്യാനായിരുന്നു കരാർ. എന്നാൽ കരാർ കമ്പനിയുമായി ഉടലെടുത്ത തർക്കങ്ങൾ മൂലം നിർമാണം അനിശ്ചിതമായി നീണ്ടു. 268 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. എന്നാൽ നിർമാണം നീണ്ടതോടെ, നിലവിൽ കണക്കാക്കിയിരിക്കുന്ന ചെലവ് 550 കോടിയാണ്.

2014 വരെ ഇഴഞ്ഞും ഇടയ്ക്ക് മുടങ്ങിയും തുടർന്ന നിർമാണം 2014 മധ്യത്തോടെ പൂർണമായി നിലച്ചു. തുടർന്ന് പദ്ധതിയുടെ മുൻ പ്രോജക്ട് മാനേജർ ജേക്കബ് മുതിരേന്തിക്കൽ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2018 ജനുവരിയിൽ നിർമാണം പുനരാരംഭിച്ചു. 

ADVERTISEMENT

ചെന്നൈ ആസ്ഥാനമായ ഭൂമി കൺസ്ട്രക്‌ഷൻസ് കമ്പനിക്കായിരുന്നു തുരങ്കനിർമാണത്തിന്റെ പുതിയ കരാർ. കഴി‍ഞ്ഞ ഏപ്രിലിൽ തുരങ്കനിർമാണം പൂർത്തിയാക്കി. 2020 ൽ പദ്ധതി കമ്മിഷൻ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. പവർഹൗസിന്റെ നിർമാണം ആരംഭിച്ചതോടെയാണ് പദ്ധതിക്കായി വാങ്ങിയ യന്ത്രങ്ങൾക്കു പകരം പുതിയവ വാങ്ങണമെന്ന് ചില ഉദ്യോഗസ്ഥർ നിലപാടെടുത്തത്.

പ്രതിദിനം 1.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന പള്ളിവാസൽ പദ്ധതി വൈകുന്നതു മൂലം കെഎസ്ഇബിയുടെ പ്രതിദിന വരുമാന നഷ്ടം അരക്കോടി രൂപയാണ്. ഇവിടെ ഉൽപാദനത്തിനു ശേഷമുള്ള ജലം ചെങ്കുളം പവർഹൗസിൽ എത്തിച്ച് അവിടെയും വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്നു. ഉൽപാദനം തുടങ്ങാത്തതു മൂലം ഇവിടെയും പ്രതിദിന നഷ്ടം അരക്കോടി രൂപയാണ്.

ADVERTISEMENT

English Summary: Pallivasal power house; New machines