ബഥേൽ കുന്നിലെ 22 സ്നേഹവീടുകൾ
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാരുണ്യത്തിൽ അയ്യംപറമ്പ് ബഥേൽ കുന്നിൽ നിർമിച്ചത് 22 വീടുകൾ. ഭവനരഹിതർക്കായി ബാവായുടെ നിർദേശപ്രകാരമാണു ബഥേൽ കുന്നിൽ വീടുകൾ നിർമിച്ചത്. ഇവിടെ 12...Catholicos Baselios Marthoma Paulose II, Catholica Bawa, Orthodox church, Malankara Orthodox church

പോർക്കുളം (തൃശൂർ) ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാരുണ്യത്തിൽ അയ്യംപറമ്പ് ബഥേൽ കുന്നിൽ നിർമിച്ചത് 22 വീടുകൾ. ഭവനരഹിതർക്കായി ബാവായുടെ നിർദേശപ്രകാരമാണു ബഥേൽ കുന്നിൽ വീടുകൾ നിർമിച്ചത്. ഇവിടെ 12 വീടുകൾ കൂടി നിർമിക്കാനുള്ള ഒരുക്കത്തിലാണു സംഘാടകർ.
കാൽ നൂറ്റാണ്ടു മുൻപു വെസ്റ്റ് മങ്ങാട് സ്വദേശി പി.വി.ഉക്രുക്കുട്ടി തന്റെ പേരിലുള്ള നാലേക്കർ സ്ഥലം അന്നു കുന്നംകുളം ഭദ്രാസനാധിപനായിരുന്ന പൗലോസ് മാർ മിലിത്തിയോസിന്റെ പേരിൽ ഇഷ്ടദാനം നൽകുകയായിരുന്നു. സഭയിലെ യുവജന വിഭാഗമായ യുവജന പ്രസ്ഥാനത്തിന്റെ ഓഫിസ് കെട്ടിടം ഇവിടെയാണു പ്രവർത്തിച്ചിരുന്നത്. സഭാധ്യക്ഷനായി ചുമതലയേറ്റെടുത്തതോടെ ഈ പ്രദേശത്തു നിർധന കുടുംബങ്ങൾക്കായി വീടുകൾ നിർമിക്കാൻ പദ്ധതി തയാറാക്കി. ഷാർജയിലെ പ്രാർഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘സ്രോതസ്’ എന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 10 വീടുകൾ നിർമിച്ചു. 5 ലക്ഷം രൂപയായിരുന്നു ഓരോ വീടിനും ചെലവ്.
പിന്നീട് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം, എംജിഒസിഎസ്എം സംഘടനകളുടെ നേതൃത്വത്തിൽ ‘സ്നേഹത്തണൽ’ പദ്ധതിയിലൂടെ 12 വീടുകൾ നിർമിച്ചു. ബാവായുടെ 68–ാം പിറന്നാളിനാണ് ഈ പദ്ധതിയിലൂടെ 12 വീടുകൾ പൂർത്തിയാക്കിയത്.
വിവിധ പള്ളികളും വ്യക്തികളും പദ്ധതിയിലൂടെ വീടുകൾ നിർമിച്ചു നൽകുന്നതിനു മുന്നിട്ടിറങ്ങി. 12 വീടുകൾ കൂടി ഇവിടെ നിർമിക്കാനുള്ള പരിശ്രമത്തിലാണു ഭദ്രാസനത്തിലെ ആത്മീയ സംഘടനകൾ.
English Summary: Catholicos Baselios Marthoma Paulose and Bethel homes in Thrissur