തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
വള്ളികുന്നം (ആലപ്പുഴ) ∙ തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിന്റെ ഇരുട്ടിൽ പ്രകാശമായെത്തിയ അമ്മിണിയമ്മ (85) ഓർമയായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ..... Thoppil Bhasi

വള്ളികുന്നം (ആലപ്പുഴ) ∙ തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിന്റെ ഇരുട്ടിൽ പ്രകാശമായെത്തിയ അമ്മിണിയമ്മ (85) ഓർമയായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ.
ഒളിവിലും ജയിലിലുമൊക്കെയായി കഴിഞ്ഞിരുന്ന ഭർത്താവിനു തുണയായി, രാഷ്ട്രീയത്തിന്റെ മുൻവരാന്തയിലേക്കു വരാതെ ത്യാഗങ്ങൾ വച്ചുവിളമ്പിയ വിപ്ലവകാരിയായ വീട്ടമ്മയായിരുന്നു അമ്മിണിയമ്മ. പല്ലന പാണ്ഡവത്ത് കുടുംബാംഗം. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാൾ രാമവർമയുടെയും മകൾ.
മക്കൾ: സോമൻ (അഭിഭാഷകൻ), മാല, സുരേഷ് (ബിസിനസ്), പരേതരായ അജയൻ (സിനിമ സംവിധായകൻ), രാജൻ. മരുമക്കൾ: ഡോ.സുഷമ കുമാരി (റിട്ട.ഗവ.സർജൻ), ജയശ്രീ (റിട്ട.പ്രധാനാധ്യാപിക), രമ, ശാന്തിനി, പരേതനായ വിജയൻ.
തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിനിടയിൽ 1951 ഓഗസ്റ്റ് 26ന് ആയിരുന്നു അമ്മിണിയമ്മയുമായുള്ള വിവാഹം. വിവാഹശേഷവും തോപ്പിൽ ഭാസി ഒളിവിലായിരുന്നു. ശങ്കരനാരായണൻ തമ്പിയുടെ തറവാടായ എണ്ണയ്ക്കാട്ടെ കൊട്ടാരത്തിൽ ഭാസി ഒളിവിൽ കഴിയുമ്പോൾ അമ്മിണിയമ്മ കുറച്ചുകാലം ഒപ്പം താമസിച്ചു. മകൻ അജയൻ ജനിച്ച ശേഷമാണ് ആദ്യമായി ഭർത്താവിന്റെ വീട്ടിലേക്കു പോയത്.
രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് അമ്മിണിയമ്മയുടെ കുടുംബം എണ്ണയ്ക്കാട്ട് കൊട്ടാരത്തിൽനിന്നു പല്ലനയിലേക്കു താമസം മാറ്റിയത്. എം.എൻ.ഗോവിന്ദൻ നായരാണ് അമ്മിണിയമ്മയുമായുള്ള വിവാഹാലോചന ആദ്യം അവതരിപ്പിച്ചതെന്നു തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട്. പാതിരാത്രി താലികെട്ട് കഴിഞ്ഞു ഭാസി വീണ്ടും ഒളിവിൽ പോയി.
English Summary: Wife of Thoppil Bhasi Passed Away