ഇന്ത്യയിലെ ആദ്യ വനിതാ മുനിസിഫും വനിതാ ഹൈക്കോടതി ജഡ്ജിയുമായ അന്ന ചാണ്ടി വിടവാങ്ങിയിട്ട് ഇന്നു കാൽനൂറ്റാണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ നിയമബിരുദധാരിയെന്ന നിലയിലും ചരിത്രത്തിലിടം നേടിയ അന്ന 1905 ഏപ്രിൽ 5നാണു ജനിച്ചത്. | Anna Chandy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ആദ്യ വനിതാ മുനിസിഫും വനിതാ ഹൈക്കോടതി ജഡ്ജിയുമായ അന്ന ചാണ്ടി വിടവാങ്ങിയിട്ട് ഇന്നു കാൽനൂറ്റാണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ നിയമബിരുദധാരിയെന്ന നിലയിലും ചരിത്രത്തിലിടം നേടിയ അന്ന 1905 ഏപ്രിൽ 5നാണു ജനിച്ചത്. 

ചരിത്രത്തിൽ ബിഎ (ഓണേഴ്സ്) റാങ്കോടെ വിജയിച്ച്, വിവാഹശേഷം തിരുവനന്തപുരം ലോ കോളജിലായിരുന്നു നിയമപഠനം. ക്രിമിനൽ അഭിഭാഷകയായി പേരെടുത്ത അവർ 1937ലാണ് ഒന്നാം ഗ്രേഡ് മുനിസിഫായത്. 

ADVERTISEMENT

1948 ൽ ജില്ലാ ജഡ്‌ജിയായി; 1959 ൽ ഹൈക്കോടതി ജഡ്‌ജിയും. 1967 ഏപ്രിൽ 5ന് സർവീസിൽ നിന്ന് വിരമിച്ചശേഷം ലോ കമ്മിഷൻ അംഗമായിരുന്നു.1996 ജൂലൈ 20ന് 91–ാം വയസ്സിലായിരുന്നു മരണം. 

1932 മുതൽ 34 വരെ ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു. കേരളത്തിലെ സ്‌ത്രീവിമോചന പ്രസ്‌ഥാനത്തിന്റ ആദ്യകാല പ്രവർത്തകരിലൊരാളായ അന്ന ചാണ്ടി വനിതാമുന്നേറ്റം ലക്ഷ്യമിട്ടുള്ള ശ്രീമതി എന്ന പ്രസിദ്ധീകരണം നടത്തിയിരുന്നു.

ADVERTISEMENT

English Summary: Anna Chandy 25th death anniversary