പീരുമേട്∙ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമനെ പരാജയപ്പെടുത്താനായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഐയിലെ ഒരു വിഭാഗം ബോധപൂർവം വീഴ്ച വരുത്തിയെന്ന പരാതിയിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ ധാരണ. സിപിഐ നിയോജകമണ്ഡലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട്∙ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമനെ പരാജയപ്പെടുത്താനായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഐയിലെ ഒരു വിഭാഗം ബോധപൂർവം വീഴ്ച വരുത്തിയെന്ന പരാതിയിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ ധാരണ. സിപിഐ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഈ നിർദേശത്തിൽ അടുത്ത ദിവസം ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമെടുക്കും.

നേതാക്കൾ ഒറ്റക്കെട്ടായിനിന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ കഴിയുമായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ, തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്ന പാർട്ടി കൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

നാളുകളായി പീരുമേട്ടിലെ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയത തിരഞ്ഞെടുപ്പ് രംഗത്തും പ്രതിഫലിച്ചു. താഴെത്തട്ടിൽ പ്രവർത്തകരെ സജ്ജരാക്കുന്നതു മുതൽ സ്ഥാനാർഥി പര്യടനം വരെയുളള കാര്യങ്ങളിൽ ഉത്തരവാദപ്പെട്ടവർ കൃത്യതയോടെ ചുമതലകൾ നിർവഹിച്ചില്ല. 

സ്ഥാനാർഥി പട്ടിക തയാറാക്കുന്നതിനു വേണ്ടി പാർട്ടി യോഗം      ചേർന്നപ്പോൾ മുതൽ ആരംഭിച്ച ചേരിപ്പോര് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രവർത്തനങ്ങൾ     ആരംഭിച്ചതിനു ശേഷവും തുടർന്നു. ഇങ്ങനെ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായ പാളിച്ചകൾ    അംഗങ്ങൾ അക്കമിട്ടു നിരത്തി. 

ADVERTISEMENT

സിപിഐയിലെ വിഭാഗീയത പീരുമേട്ടിൽ എൽഡിഎഫിന്റെ    ഭൂരിപക്ഷം കുറയ്ക്കുന്നതിന് ഇടയാക്കി എന്നു സിപിഎം നേരത്തേ തന്നെ വിലയിരുത്തിയിരുന്നു.

Content Highlights: Peerumedu election campaign, CPI investigation