ചന്ദനക്കടത്തിനിടെ അപകടം: ഒരു മരണംകൂടി
മറയൂർ കാടുകളിൽനിന്നു ചന്ദനം കടത്താനെത്തിയ തമിഴ്നാട് സംഘത്തിലെ മറ്റൊരാളുടെ മൃതദേഹംകൂടി പൊലീസ് കണ്ടെത്തി. ചന്ദനക്കടത്തു സംഘത്തിലെ തമിഴ്നാട് തിരുപ്പത്തൂർ ജാവാദ്മല സ്വദേശി സതീഷിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ...marayoor forest, marayoor forest sandal wood smuggling,

മറയൂർ∙ മറയൂർ കാടുകളിൽനിന്നു ചന്ദനം കടത്താനെത്തിയ തമിഴ്നാട് സംഘത്തിലെ മറ്റൊരാളുടെ മൃതദേഹംകൂടി പൊലീസ് കണ്ടെത്തി. ചന്ദനക്കടത്തു സംഘത്തിലെ തമിഴ്നാട് തിരുപ്പത്തൂർ ജാവാദ്മല സ്വദേശി സതീഷിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് 300 മീറ്റർ അകലെ മറ്റൊരു മൃതദേഹംകൂടി കണ്ടെത്തിയത്. തിരുനൽവേലി സ്വദേശി മാധവനാണ് (40) മരിച്ചതെന്നാണ് പൊലീസിനു ലഭിച്ച സൂചന.
മറയൂർ ഒള്ളവയൽ ഭാഗത്ത് താമസിച്ചിരുന്ന ഇയാൾ ചന്ദനമോഷണവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നു തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കെതിരെ പാലക്കാട്ട് കഞ്ചാവ് കേസും നിലവിലുണ്ട്. സമുദ്രനിരപ്പിൽനിന്ന് 5,003 അടി ഉയരമുള്ള പ്രദേശമാണ് കാന്തല്ലൂരിലെ ചന്ദ്രമണ്ഡലം. ഈ ഭാഗത്തുള്ള പറയിൽനിന്നു 300 അടി താഴ്ചയിലേക്കു പതിച്ച നിലയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
മറയൂർ സർക്കിൾ ഇൻസ്പെക്ടർ പി.ടി.ബിജോയ്, സബ് ഇൻസ്പെക്ടർ അനൂപ് മോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ്, സജുസൺ, ആസാദ്, ലിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.