മുംബൈ ∙ വിമാനാപകടത്തിൽ മരിച്ചെന്നു ബന്ധുക്കളും സുഹൃത്തുക്കളും കരുതിയ കൊല്ലം സ്വദേശി സജാദ് തങ്ങൾ (70) നാലര പതിറ്റാണ്ടിനു ശേഷം നാളെ കുടുംബാംഗങ്ങളുമായി ഒത്തുചേരും1976 ഒക്ടോബർ 12ന് മുംബൈയിൽ നിന്നുള്ള യാത്രയ്ക്കിടെ നടി റാണി ചന്ദ്രയടക്കമുള്ളവർ വിമാനം തകർന്നു മരിച്ച ദുരന്തത്തിൽ സജാദും ഉൾപ്പെട്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വിമാനാപകടത്തിൽ മരിച്ചെന്നു ബന്ധുക്കളും സുഹൃത്തുക്കളും കരുതിയ കൊല്ലം സ്വദേശി സജാദ് തങ്ങൾ (70) നാലര പതിറ്റാണ്ടിനു ശേഷം നാളെ കുടുംബാംഗങ്ങളുമായി ഒത്തുചേരും

1976 ഒക്ടോബർ 12ന് മുംബൈയിൽ നിന്നുള്ള യാത്രയ്ക്കിടെ നടി റാണി ചന്ദ്രയടക്കമുള്ളവർ വിമാനം തകർന്നു മരിച്ച ദുരന്തത്തിൽ സജാദും ഉൾപ്പെട്ടെന്നാണ് ഇതുവരെ കുടുംബം വിശ്വസിച്ചിരുന്നത്. എന്നാൽ സജാദ് മുംബൈയിൽ ജീവിച്ചിരിപ്പുണ്ടെന്നു ബന്ധുക്കൾ അറിഞ്ഞതു കഴിഞ്ഞയാഴ്ചയാണ്. പുനഃസമാഗമത്തിനു വഴിയൊരുക്കിയതു മുംബൈ പൻവേലിലെ സീൽ ആശ്രമം അധികൃതരും; നിലവിൽ സജാദ് അവിടെ അന്തേവാസിയാണ്.

ADVERTISEMENT

1971ൽ ഗൾഫിൽ പോയതാണ് സജാദ് തങ്ങൾ. ജീവിതം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് അദ്ദേഹവും സുഹൃത്തുക്കളും കേരളത്തിൽ നിന്നുള്ള കലാകാരൻമാരെ ഗൾഫിൽ കലാപരിപാടികൾക്കായി എത്തിച്ചു തുടങ്ങി. സജാദ് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് അബുദാബിയിൽ നിന്നു മുംബൈയിലെത്തിയതാണ് റാണി ചന്ദ്രയും സംഘവും. 

തുടർന്നു മറ്റൊരു വിമാനത്തിൽ ചെന്നൈയിലേക്കു മടങ്ങുമ്പോഴായിരുന്നു ദുരന്തം. 89 യാത്രക്കാരും 6 വിമാനജീവനക്കാരും അടക്കം 95 പേരാണു മരിച്ചത്. അന്ന് അവർക്കൊപ്പം സഞ്ചരിക്കേണ്ട ആളായിരുന്നു സജാദും. മറ്റു ചില കാരണങ്ങളാൽ പകരം പോയ സുഹൃത്ത് സുധാകരൻ അപകടത്തിൽ മരിച്ചു.

ADVERTISEMENT

ദുരന്തത്തിനു പിന്നാലെ സജാദ് കടുത്ത മാനസിക സംഘർഷത്തിലായി. തനിക്കെതിരെ അന്വേഷണം വരുമോയെന്ന് ഭയന്നു നാട്ടിലേക്കു മടങ്ങിപ്പോകേണ്ടെന്നു തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നു മുംൈബയിലെത്തി. ചെറുകിട ബിസിനസുകൾ ചെയ്തെങ്കിലും വിജയിച്ചില്ല. വിഷാദവും രോഗങ്ങളും അലട്ടിയതോടെ താമസസ്ഥലത്തു സംരക്ഷിക്കാൻ ആരുമില്ലാതായി. ഒരു സുഹൃത്താണ് 2019 നവംബറിൽ പൻവേലിലെ സീൽ ആശ്രമത്തിലെത്തിച്ചതെന്ന്  ആശ്രമം സ്ഥാപകനായ പാസ്റ്റർ ഫിലിപ് പറഞ്ഞു.

ആശ്രമത്തിലെ ക്യാംപസ് മാനേജറായ സംഗീത്കുമാർ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ ശാസ്താംകോട്ട കളരിമുക്ക് മേഖലയിലെ ജുമാ മസ്ജിദിൽ അന്വേഷിച്ചപ്പോഴാണ് പടനിലത്തു തെക്കേതിൽ വീട്ടിലേക്കുള്ള വഴി തുറന്നത്.നാലര പതിറ്റാണ്ടായി മൂത്ത മകനു വേണ്ടി ഉമ്മ ഫാത്തിമാ ബീവി (91) അർപ്പിച്ച പ്രാർഥനകൾ വെറുതെയായില്ല; വിഡിയോ കോളിൽ ഉമ്മ മകനെ കണ്ടു. സജാദിന്റെ പിതാവു നേരത്തെ മരിച്ചു. 7 സഹോദരങ്ങളാണുള്ളത്. വീട്ടിലേക്ക് ഒപ്പം കൂട്ടാനായി ബന്ധുക്കൾ നാളെ മുംൈബയിലെത്തും.

ADVERTISEMENT

English Summary: Sajjad Thangal to meet his family after 4 decade