മുഈൻ അലി തങ്ങളെ തള്ളി പി.എം.എ. സലാം
കോഴിക്കോട് ∙ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ വിമർശനവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഓരോരുത്തരെയും ഏൽപിച്ച കാര്യങ്ങൾ ചെയ്താൽ മതി. അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ | Muslim League | Manorama News

കോഴിക്കോട് ∙ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ വിമർശനവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം.
ഓരോരുത്തരെയും ഏൽപിച്ച കാര്യങ്ങൾ ചെയ്താൽ മതി. അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പാർട്ടിയുടെയോ നേതൃത്വത്തിന്റെയോ സമ്മതം വാങ്ങണം. കുഞ്ഞാലിക്കുട്ടി ഉണ്ടാക്കിയ മാനസിക സമ്മർദം മൂലമാണ് പിതാവ് രോഗബാധിതനായതെന്ന മുഈൻ അലി തങ്ങളുടെ ആരോപണം തെറ്റാണ്. മാനസിക സമ്മർദം കൊണ്ടുണ്ടാകുന്ന രോഗമല്ല അദ്ദേഹത്തിനെന്നും രോഗാവസ്ഥ ആർക്കും പരിശോധിച്ചു മനസിലാക്കാവുന്നതാണെന്നും പി.എം.എ.സലാം പറഞ്ഞു.
ചന്ദ്രികയിലെ പ്രതിസന്ധി തീർക്കാൻ ഒരു മാസത്തെ സമയം നൽകിയാണ് ഹൈദരലി തങ്ങൾ മുഈൻ അലി തങ്ങളെ നിയോഗിച്ചത്. എന്നാൽ നാലഞ്ചു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിയോഗിച്ച ആൾ ആ സ്ഥാപനത്തിലെ മുഴുവൻ കാര്യങ്ങളിലും ഇടപെടുക എന്നതാണോ അർഥമെന്നും പി.എം.എ.സലാം ചോദിച്ചു. മുഈൻ അലി തങ്ങൾക്കെതിരായ നടപടി പിതാവ് ഹൈദരലി തങ്ങളോടു കൂടിയാലോചിച്ച് പാണക്കാട് കുടുംബം പാർട്ടിയെ അറിയിക്കും. അതിനു ശേഷം നടപടി പ്രഖ്യാപിക്കും.
ഏതു സ്ഥാപനത്തിന്റെയും ശത്രുക്കൾ അവിടുത്തെ ചില ജീവനക്കാർ ആണ്. ചന്ദ്രികയിലെ കാര്യത്തിലും അങ്ങനെയാണ്. അവർ ആവശ്യപ്പെടുന്ന കാര്യം നടക്കാതെ വന്നപ്പോൾ കത്ത് പ്രചരിപ്പിക്കുകയാണ്. ഫിനാൻസ് ഡയറക്ടർ പി.എം.എ. സമീറിനെതിരെ ചന്ദ്രിക ജീവനക്കാരുടെ പരാതി പാർട്ടി ഗൗരവമായി കാണുന്നില്ലെന്നും പി.എം.എ.സലാം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയം, നേതൃമാറ്റം എന്നിവ അടക്കമുള്ള കാര്യങ്ങൾ ലീഗിന്റെ പ്രവർത്തക സമിതി അജണ്ടയിൽ ഉൾക്കൊള്ളിക്കും. നേതൃമാറ്റവും പാർട്ടി ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്ന മുഈൻ അലി തങ്ങളുടെ ആരോപണവും അജണ്ടയിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
English Summary: P.M.A. Salam criticises Syed Mueen Ali Shihab Thangal